Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Monday, October 10, 2011

കാട്ടിലൊരു കണ്ണൂര്‍ മീറ്റ് .....

കഴിഞ്ഞ ആഴ്ച പെട്ടന്നൊരു കാള്‍ .. നമ്മുടെ ഹിന്ദിക്കാരന്‍....അതെ അത് തന്നെ നമ്മുടെ ചോപ്രജി....
പ്രീതേച്ചി ഒരു യാത്രയുണ്ട് കൂടുന്നോ? പിന്നെഎപ്പം കൂടി എന്ന് ചോദിച്ചാല്‍ മതിയല്ലോ.....എങ്ങോട്ടെക്കാണ്
എന്ന് പോലും അന്വേഷിക്കാതെ സമ്മതം മൂളി..... യാത്ര എന്നും ഒരു ഹരമാണ് എനിക്ക്.... പിന്നെ കുറച്ചു 
ബ്ലോഗേഴ്സ് കൂടിയാണെങ്കില്‍.....ബ്ലോഗില്‍ പുതുമുഖമായ എനിക്ക് ഇവരില്‍ നിന്ന് പലകാര്യങ്ങളും  അടിച്ചു 
മാറ്റുകയും വേണം....അങ്ങിനെയാണ്  അതിന്റെ കൂടുതല്‍ വിശദ വിവരം അന്വേഷിക്കുന്നത്. 
എങ്ങോട്ടെക്കാണ്? ആരൊക്കെയുണ്ട്?....
എങ്ങോട്ടെക്കാണ് എന്നതിന് പെട്ടന്ന് ഉത്തരം കിട്ടി.... ആറളംവന്യജീവിസങ്കേതത്തിലേക്ക്....മീന്മുട്ടി വെള്ളച്ചാട്ടം 
കാണാം...കട്ടിലെക്കൂടിയുള്ള അതിസാഹസികമായ യാത്ര. കടെങ്ങില്‍ കാട് .. ഞാന്‍ റെഡി ..
ഇനി ആരൊക്കെ? അപ്പോള്‍ നമ്മുടെ സംഭവത്തിന്റെ ഒരു മെയില്‍ ..... നമുക്കൊരു യാത്രപോയാലോ?
"കണ്ണുരുള്ളവര്‍ക്ക് കൂടാം  എന്ന് തോന്നി"..... അപ്പോളാണ് സിന്ധു.കെ.വി.യുടെ മെയില്‍ പ്രീതേച്ചി ഉണ്ടെങ്കില്‍ 
കൂടാം..കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അഞ്ചുപേര്‍ വിധുവിന്റെതും ബാക്കി പതിനഞ്ചു പേര്‍ കുമാരന്‍റെ കെയര്‍ ഓഫിലും..
അതില്‍ ഒരാളായി ഞാന്‍....
സിന്ധുവും രണ്ടു മക്കളും,ബിന്‍സി,ബിജുകൊട്ടില,കൂടെ രണ്ടു സുഹൃത്തുക്കള്‍,കുമാരന്‍.... ഇത്രയുമേ ആദ്യ  ലിസ്റ്റില്‍ കിട്ടിയുള്ളൂ.
അപ്പോളാണ് ചില്ല് ഷീബയുടെ വിളി വരുന്നത്.. ഞാനുമുണ്ടാവും....
കാട്ടിലൂടെയുള്ള യാത്ര ആയതിനാല്‍ ഫോര്‍ വീല്‍ ഡ്രൈവുള്ള വണ്ടി തന്നെ വേണം. അതും ജീപ്പായാല്‍ അതാണ് നല്ലത്.
അങ്ങിനെ കൂത്ത്‌പറമ്പില്‍  നിന്ന് എല്ലാവരും ഒത്തു കൂടി പോകാം എന്ന തീരുമാനത്തില്‍ അവിടെയുള്ള ജീപ്പും ഏര്‍പ്പാടാക്കി.
തലേന്നാണ് വീണ്ടും വിധുവിന്റെ ഫോണ്‍ സസ്പെന്‍സായി ഒരാളുണ്ടാവും..... ആരാണെന്നു പറയില്ല. നേരില്‍ കാണാം.
വൈകുന്നേരം പ്രതീഷിക്കാതെ പൊന്മളവിളിച്ചു പറയുന്നു.... കൂത്ത്‌പറമ്പില്‍ എവിടെയാ വീട്.? എന്തേ?
എന്നായി ഞാന്‍ ....ഞാന്‍ കൂത്ത്‌പറമ്പില്‍ എത്തിയിട്ടുണ്ട്....അപ്പോള്‍ ഇതായിരുന്നു വിധു പറഞ്ഞ സസ്പെന്‍സ് 
എന്ന് മനസിലായി..... അങ്ങിനെ വഴി പറഞ്ഞുകൊടുത്തു.. ജയചന്ദ്രന്‍ വീട്ടിലെത്തി കുറച്ചു നേരം സംസാരിച്ചു 
കൊണ്ടിരിക്കുമ്പോള്‍ എന്താ നിങ്ങളുടെ പരിപാടികള്‍? എങ്ങിനെയാ യാത്ര ... ഭക്ഷണം.... എന്നായി കുറെ ചോദ്യാവലി. 
കടയില്‍ നിന്ന് ഒന്നും വാങ്ങേണ്ട സ്നാക്ക്സ് എന്തേലും ഞാന്‍ കരുതും. ഉച്ചയൂണ് റേഞ്ച് ഓഫീസ് വക കാന്റീനില്‍ 
വിധു ഏര്‍പ്പാട് ചെയ്യും എന്നുംപറഞ്ഞു. അപ്പോളാണ് അടുത്ത ചോദ്യം? എന്ത് സ്നാക്ക്സ് ആണ്? കുറച്ചു ചിക്കന്‍ കട്ട്ലറ്റു
ഞാന്‍ ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍ പോന്മളയുടെ ഒരു ചോദ്യം അല്ലപ്പാ നിങ്ങക്കെന്താ നോസ്സുണ്ടോ?(അല്ല വട്ടെ....ഹ ഹ ഹ .....അത് ഇത്തിരി കൂടുതല്‍ ഉണ്ടെന്നു എനിക്ക് തന്നെ അറിയുന്നതല്ലേ?) അത് ഞാന്‍ നാളെ പറയാം ഇതിനുള്ള ഉത്തരം എന്നും പറഞ്ഞു.
അങ്ങിനെ പൊന്മള കൂത്ത്പറമ്പ് ബുക്ക്‌ ചെയ്ത   റൂമിലേക്കും പോയി.
എന്തിനേറെ പറയുന്നു..... കുടിക്കാനുള്ള വെള്ളം കുറച്ചു ഇടനേരം കഴിക്കാനുള്ള ഭക്ഷണം ഒക്കെ കൂടി ഞാന്‍ കൂത്തുപറമ്പില്‍ 
എത്തിയപ്പോള്‍ ആത്മജ ഷീബയും,വിധു& ഫാമിലി,ബിന്‍സി,പൊന്മളക്കാരനും റെഡി. ഒന്പത് മണി എന്നത് ഒന്പതരയാക്കി 
നമ്മുടെ സംഭവവും,,,, ബയാന്‍, ഷമിത്, വരുണ്‍അരോളി,എത്തി ചേരുന്നു.ബിജുവും കൂട്ടുകാരും ഇല്ല ബിജുവിന് നല്ല പനി..
ഭക്ഷണം ഒന്നും കഴിക്കതെയാണ് വന്നതെന്നും പറഞ്ഞു കുമാരനും കൂട്ടരും അടുത്തുള്ള ഹോട്ടല്‍ കയറി എന്തൊക്കെയോ 
വെട്ടി വിഴുങ്ങി.( അതിന്റെ റിസള്‍ട്ട് വഴിയെ കണ്ടു.)അങ്ങിനെ രണ്ടു ജീപ്പിലായി  കൃത്യം പത്തു മണിക്ക് യാത്രയും പുറപ്പെട്ടു.....
പുരുഷ പ്രജകളൊക്കെ ഒരു ജീപ്പിലും, പെണ്പ്രജകളും വിധുവും അടുത്ത ജീപ്പിലുമായി യാത്ര തുടങ്ങി.
വിധുവിനെ ഭാര്യയെ നമ്മുടെ കയ്യില്‍ ഏല്പിച്ചു മറ്റുള്ളവരുടെ കൂടെ  പോകാനൊരു പേടി....സ്ത്രീയല്ലേ ജാതി  വല്ല പാരയും പണിതാലോ.???.
അല്ലെങ്ങിലും എന്താപ്പ ഈ ബ്ലോഗ്‌ എന്നും പറഞ്ഞു എപ്പോളും ഒരു മീറ്റ്‌ എന്ന ശ്രീമതിയുടെ ചോദ്യവും.ഒഴിവാക്കാന്‍ കൊണ്ട് വന്നിട്ട്..........

കണ്ണവം,നെടുമ്പോയില്‍,പേരാവൂര്‍,കാക്കയങ്ങാട് വഴിയാണ് ആറളത്തെക്കുള്ള യാത്ര.വഴിയില്‍ എവിടെയോ കുമാരനും 
കൂട്ടുകാരും കൂടിയുള്ള ജീപ്പ് കാണാനില്ല.വീണ്ടു അവര്‍ക്കായുള്ള കാത്തിരിപ്പു...അപ്പോളാണ് ഇവരുടെ വരവ്..പൊന്മള യുടെ മുന്‍കൂര്‍ ജാമ്യം .... കുമാരന്‍ പച്ച മാങ്ങാ അന്വേഷിച്ചു പോയതായിരുന്നു എന്ന്....സംഭവം മന സ്സിലയില്ലേ?(ഹോട്ടലില്‍ നിന്ന് വെട്ടി വിഴുങ്ങിയതെല്ലാം കൂടി ശര്‍ദിച്ചു പുറംതള്ളി വഴിയില്‍ തന്നെ.. അല്ലാതെ മാങ്ങാ കഴിക്കാനുള്ള വിശേഷം ഒന്നും ആയിരുന്നില്ല )
നല്ല കളിയും ചിരിയും ബഹളവുമായി ആറളത്തുഎത്തി ചേര്‍ന്ന്... അവിടുന്ന് പെര്‍മിഷനും വാങ്ങി... കൂടെ ഒരു ഗൈഡിനെയും ഫോറെസ്റ്റുകാര്‍ അയച്ചു തരും..(എങ്ങിനെയ വിശ്വസിക്കുക. ഇതുങ്ങളെല്ലാം കൂടി നമ്മുടെ സാള്‍ട്ട്& പെപ്പെര്‍ സ്റ്റൈലില്‍ വല്ല ആദിവാസിയെയും  അടിച്ചു മാറ്റി നാട്ടിലെത്തിച്ചല്ലോ?.) വിധു കൂടെയുള്ളത് കൊണ്ട് പെര്‍മിഷന്‍ എളുപ്പം കഴിഞ്ഞു....പുള്ളി ഫോരെസ്റ്റ്‌ ഡിപാര്‍ടുമെന്റിലാണല്ലോ...
അങ്ങിനെ ഇവിടെത്തി പുലിപിടിച്ചില്ലെങ്ങില്‍ കാണാം.
ഞാനില്ല മോനെ എനിച്ചു പേടിയ. 
കുമാരന്‍& വരുണ്‍
ഇതൊരു തുടക്കം.... ദുര്‍ഘടകാനന പാതയുടെ തുടക്കം..
.
വളരെ ദുര്‍ഘടമായ വനയാത്ര........ഒരു വശം അഗാധമായ കൊക്കകള്‍.... ഒരൊറ്റ ജീപ്പ് മാത്രം കടന്നു പോകാനുള്ള 
വഴികള്‍ ...കാടിന്റെ വൈവിധ്യ  നിറഞ്ഞ മരങ്ങള്‍... പക്ഷെ ഒരൊറ്റ വന്യ ജീവികളും ഇല്ലായിരുന്നു എന്നതാ  ബിന്സിയുടെ സങ്കടം. ഇനിയും കൂടുതല്‍ പറഞ്ഞു ബോറടിപ്പിക്കുന്ന്നില്ല .. നിങ്ങള്‍ തന്നെ നേരില്‍ കണ്ടോളു.

                                               

      ഷമിത്, വരുണ്‍ അരോളി,കുമാരന്‍,വിധുവും മകനും.ബിന്‍സി,ഷീബ,സിന്ധുടീച്ചര്‍,മകള്‍മേഘ.



                                                      ഒരു കുഞ്ഞു വെള്ളചാട്ടം

     മീന്മുട്ടി വെള്ളചാട്ടം
    കൂട്ടത്തില്‍ ഗ്ലാമര്‍ എനിക്കല്ലേ?


ഇറക്കം കഴിഞ്ഞു വീണ്ടും കയറണമല്ലോ..



     ഒരു പിടി വള്ളി കിട്ടിയിരുന്നെങ്ങില്‍

    അങ്ങിനെ തോറ്റു പിന്മാറില്ല ഞാന്‍.

                                                     ഞാനും......
     പോട്ടം പിടിക്കാതെ വിടുമോ?
       വര്‍ഗ സ്വഭാവം എപ്പടി?
       കുരങ്ങന്‍മാര്‍ കാടു വിട്ടോടി ..
    പുരുഷന്മാര്‍ മാത്രം പോയാല്‍ പറ്റുമോ? വിട്ടു കൊടുക്കില്ല
  വിധുവിന്റെ അമ്മാമന്റെ മക്കള്‍....നമ്മളും മോശക്കരല്ല.
മീന്മുട്ടിയുടെ ഉല്‍ഭവം തേടി പോയതാണ്.
ഇവിടം സ്വര്‍ഗം...


അട്ടയെങ്ങാന്‍ ഉണ്ടോ ദൈവമേ?

എനിക്കിറങ്ങാന്‍ പറ്റുന്നില്ലാ ......
എല്ലാവര്ക്കും ഞാന്‍ തരാം. ക്യു പാലിക്കു....

                                                                     ശ്രീമാന്‍ ശ്രീമതി.
     കഴിക്കനുള്ളതൊക്കെ  കുമാരന്‍ തീര്‍ക്കും വേഗം വാ....
       എന്നെ തനിച്ചാക്കി പോകല്ലേ..
ഇത് മാത്രമേ ഞാന്‍ എടുത്തുള്ളൂ...

      ആരും കാണാതെ മാറ്റി വെച്ചതും ഇവന്മാര്‍ അടിച്ചു മാറ്റിയോ?
       രണ്ടു കുറ്റി പുട്ടുണ്ടായിരുന്നു.... എനിക്ക് ഇത് മാത്രമേ കിട്ടിയുള്ളൂ
.     ഞങ്ങളെല്ലാം കൂടി ഒരു പോട്ടം.

      എണ്‍പതടി ഉയരമുള്ള വാച്ച് ടവര്‍
കയറിയിട്ട് തന്നെ കാര്യം.
       ബീണ്ടും ഞമ്മളെല്ലാം കൂടി ഒരു പോട്ടം.
      ഈ സഞ്ചിയിലാണ്  എന്റെ ബുദ്ധി മുഴുവന്‍ ചോപ്രജി....
       അതിത്രയും ഉണ്ടാവുമോ? പൊന്മുളക്കാരന്‍ ...

     തിരിച്ചിറങ്ങാന്‍ മനസ് വരുന്നില്ല 
     പായസം അടക്കമുള്ള നല്ലൊരു ഊണും 

ഇനി മടക്ക യാത്ര....
മലയിറക്കം.
ഭക്ഷണം കഴിഞ്ഞു ഇറങ്ങുമ്പോള്‍  നല്ല മഴയും...
പ്രകൃതിയും കൂടി നമ്മോടൊപ്പം ..
മഴയോട് കൂടി യാത്ര മൊഴി ചൊല്ലി കാടിനോട് വിട പറഞ്ഞു.
ഒരുപാടു യാത്രകള്‍ നടത്തിയിട്ടുണ്ട്. എന്നാലും കാടിനുള്ളില്‍ പ്രകൃതിയോട് 
കളി പറഞ്ഞു കിന്നാരം ചൊല്ലി മനം നിറഞ്ഞൊരു യാത്ര ഒരിക്കലും മറക്കാത്ത അനുഭവം.
ഇങ്ങിനെ ഒരു യാത്ര ഒരുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
വീണ്ടും അടുത്ത ഒരു യാത്ര  മീറ്റുമായി കാണാം വേഗം തന്നെ.
ഒരു കാര്യം മറന്നു ഈ യാത്രയില്‍ സീനിയര്‍ സിറ്റിസണ്‍ ഞാനായിരുന്നു..
കാടു കയറ്റവും ഇറക്കവും കഴിഞ്ഞു വരുമ്പോള്‍ ഇതായിരുന്നു. എന്റെ അവസ്ഥ.

                                                          ഊന്നു വടി വെട്ടി തന്നത് പൊന്മള..
                                                              പോട്ടം കടപ്പാട് കുമാരന്‍.
                                                                 ************************