Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍‍. Show all posts

Saturday, August 13, 2011

അര്‍ഥം ബാക്കിയാക്കുന്ന ബന്ധങ്ങള്‍ ..............



പിച്ച  വെച്ച് നടക്കുമ്പോള്‍ കാലിടറി വീഴുമ്പോള്‍ അമ്മ ഓടി വന്നു നെഞ്ചോടു ചേര്‍ത്ത് പറഞ്ഞു...
കരയല്ലേ മോളു ..... ഞാനില്ലെടാ അമ്മയുടെ മുത്ത്‌ കരയല്ലേ,,,,,,,,എന്ന്.
 വടക്കേ ഇന്ത്യയില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള താമസത്തില്‍ നിന്നും
 ഒരു പറിച്ചു നടല്‍ ....പെണ്‍കുട്ടികള്‍ നാട്ടില്‍ നിന്നു മലയാളം പഠിക്കണം 
നമ്മുടെ സംസ്കാരം പഠിക്കണം എന്ന അച്ഛന്റെ വാശി.
മൂന്നാം വയസില്‍ അമ്മൂമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് അമ്മ ഗുജറാത്തിലേക്ക് . 
അന്ന് വണ്ടി നീങ്ങുമ്പോള്‍  അകന്നു പോകുന്ന അമ്മയെയും 
അനുജത്തിമാരെയും നോക്കി കരയുമ്പോള്‍   അമ്മൂമ്മ പറഞ്ഞു കരയെല്ലേ മോളു ഞാനുണ്ട്.
വിതുമ്പി ക്കൊണ്ട് സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തുമ്പോള്‍  ഒരു വാനരസേന മുന്നില്‍ .
എല്ലാം അമ്മമാന്മാരുടെ മക്കള്‍.നിനക്ക് കളിയ്ക്കാന്‍ ഞങ്ങളൊക്കെ ഇല്ലേ?.
കൂട്ട് കുടുംബം ആയതിനാല്‍ ഒറ്റപ്പെട്ടു പോയി എന്നു ഒരിക്കലും തോന്നിയില്ല.
സ്നേഹമുള്ള അമ്മാമന്മാരും അമ്മായിമാരും ഒരിക്കലും ഒരു വേര്‍തിരിവ് 
കാണിക്കാതെ സ്വന്തം മകളെ പോലെ സ്നേഹിച്ചു. 
ഇന്നു കാണാന്‍ കിട്ടാത്തതും അതാണല്ലോ?.ആ കൂട്ടുകുടുംബ ജീവിതം ഒരിക്കലും 
മറക്കാന്‍ പറ്റില്ല.ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച കാലം.പിന്നീട് അമ്മൂമ്മയുടെ 
മരണം.കാന്‍സറിന്റെ രൂപത്തില്‍ അമ്മൂമ്മയെയും എന്നില്‍ നിന്നും പറിച്ചെടുത്തു.
അന്ന് ആന്റി പറഞ്ഞു മോളു കരയാതെ അമ്മൂമ്മ ദൈവത്തിന്റടുത്തു പോയതല്ലേ 
ഞാനുണ്ട്  മോള്‍ക്ക്‌....
.
അങ്ങിനെ ആന്റിയും കല്യാണം കഴിഞ്ഞു പോയി. അപ്പോളേക്കും 
അമ്മ നാട്ടില്‍ വന്നു സ്ഥിരതാമസം ആയെങ്ങിലും. ഒരടുപ്പം തോന്നിയില്ല.
അന്നും ആരും കാണാതെ കരയുമ്പോള്‍ കളി കൂട്ടുകാരിയായ 
അമ്മാമന്റെ  മകള്‍ ഞാനുണ്ടെടി എന്ന്‌ പറഞ്ഞു ചേര്‍ത്ത് നിറുത്തി. 
ഒടുവില്‍ അവളെ വിട്ടു ഞാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ 
അന്വേന്യം കെട്ടിപിടിച്ചു കരഞ്ഞു യാത്ര പറയുമ്പോള്‍ 
ഭര്‍ത്താവിന്റെ കരങ്ങള്‍ ചുമലില്‍.. നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു,,,,, .ഞാനില്ലേ????
ഒരു നാള്‍ അദ്ദേഹവും ജീവിതത്തില്‍ നിന്ന് വിട പറഞ്ഞപ്പോള്‍
മൂത്തമകള്‍ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു അമ്മ കരയല്ലേഞാനുണ്ട്. 
ഒരുപാടു നല്ല കൂട്ടുകാരികളും ഞങ്ങളുണ്ട് എന്ന്‌ പറഞ്ഞു ധൈര്യം തന്നു.
ജീവിതം കരപറ്റിക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ നല്ല ജോലി കിട്ടി നാട് വിടുമ്പോള്‍
വീണ്ടും അമ്മയുടെ കരങ്ങള്‍ മക്കളെ ചേര്‍ത്ത് പിടിച്ചുഞാനുണ്ട് നീ ധൈര്യമായി പോകു.....
എന്ന ആശ്വാസവചനം.
.
മൂത്ത മകളുടെ വിവാഹദിവസം സന്തോഷത്തിന്റെയും ആത്മ സംതൃപ്തിയുടെയും 
വേര്‍പാടിന്റെയും വേദനയില്‍ കണ്ണ് നിറഞ്ഞപ്പോള്‍ ഇളയ മകള്‍ 
കെട്ടിപിടിച്ചു പറഞ്ഞു ഞാനുണ്ട്......പഠനം ജോലി എല്ലാം മകളെ അന്യ നാട്ടില്‍ 
എത്തിച്ചപ്പോള്‍ ഞാന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തിയിരുന്നു.
ഇനി ഒന്ന് വിശ്രമിക്കാന്‍............

അപ്പോള്‍ ഇത്രയും കാലത്തേ ജീവിതത്തില്‍ എന്നും ഞങ്ങളുണ്ട് എന്ന്‌ പറഞ്ഞു 
കൂടെ ഉണ്ടായിരുന്നു .ചിലരൊക്കെ അകലുമ്പോഴും  
പുതിയ സൌഹൃദങ്ങള്‍ ഫോണില്‍   കൂടിയും ഇ മെയില്‍ വരികളിലൂടെയും 
കാതില്‍ മൃദു സ്വരമായി സ്നേഹ സാന്ത്വനമായി ആത്മവിശ്വാസമുള്ള വാക്കുകളിലൂടെ 
ജീവിതത്തെ മുന്നോട്ടു നടത്താന്‍ പ്രേരിപ്പിച്ചു.മനസ് തുറന്നു ചിരിക്കാന്‍ 
സ്നേഹിക്കാന്‍ ഒക്കെ പ്രേരിപ്പിക്കുന്നു.
ഞാനുണ്ട് എന്ന്‌ പറഞ്ഞവരൊക്കെ അകന്നെങ്ങിലും ഞങ്ങളുണ്ട് എന്ന്‌ പറഞ്ഞു ഇന്നും ഒത്തിരിപേര്‍ കൂടെയുണ്ട്.
നന്ദി.......... ഒരുപാടു നന്ദി  ഈ സ്നേഹത്തിനു  കൂട്ടുകര്‍ക്കല്ല ...........കൂട്ടുകാരെ എനിക്കായി 
നല്‍കിയ ദൈവത്തിനു....

Friday, May 14, 2010

മഴ ഒരോര്‍മ്മ!

വൈകുന്നേരം മുതല്‍ തുടങ്ങിയ പടപുറപ്പാട് .ചീറിയടിക്കുന്ന കാറ്റു .... പറന്നകലുന്ന കരിയിലകള്‍
ആടിയുലയുന്ന മരച്ചില്ലകള്‍ .........മിന്നല്‍ പിണരുകള്‍ ഭൂമിയില്‍ പറന്നിറങ്ങുമ്പോള്‍ പിന്നാലെ വരുന്നു
കാതു തുളച്ചുകൊണ്ടുള്ള ഇടിവെട്ടും........നാലു നാളായി ഈ വിലാസം തുടങ്ങിയിട്ട് ,,,,ഇന്നെങ്ങിലും
ഒരു മഴ പ്രതീക്ഷിക്കാം ......സന്ധ്യ മുതല്‍ തുടങ്ങിയ കോലാഹലങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മഴ ആര്‍ത്തലച്ചുഭൂമിയിലേക്ക്‌ പതിച്ചു.
 പിന്നീട് സ്വയം നിയന്ദ്രിക്കാന്‍ ആയില്ല.ഉമ്മറത്തെ ലൈറ്റ് അണച്ച് മുറ്റത്തേക്കിറങ്ങി..
വേവുന്ന ചൂടിനു വിരാമമിട്ടു കൊണ്ട് പുതു മഴ പെയ്തിറങ്ങി .
എല്ലാവരും മഴ കാണുമ്പോള്‍ ഒരു കൊച്ചു കുട്ടിയായി മഴയില്‍ തിമിര്‍താടും ..........
എന്നാല്‍ ഞാന്‍ ,,,,,,,,,,,,,,,.
മുകളിലേക്ക് മുഖമുയര്‍ത്തി ആകാശത്തില്‍ നിന്നും മഴ നൂലുകള്‍ ഏറ്റു വാങ്ങുമ്പോള്‍ മനസ്സും
ആര്‍ത്തലച്ചു പെയ്യുകയായിരുന്നു .മഴനീരിനോപ്പം മിഴിനീരും പെയ്തിറങ്ങുകയായിരുന്നു...
.ടീച്ചര്‍ക്കിതെന്തു പറ്റി ???????പുതു മഴ നനയേണ്ട . വയസ്സ് കാലത്ത് പനി പിടിച്ചു കിടക്കാനാ?
കൂട്ടിനുള്ള ഷൈനയുടെ വാക്കുകള്‍ .മഴ പെയ്തു ദേഹവും മനസും തണുക്കുന്നതിനു മുന്നേ മഴ വന്ന വഴിയെ
പറന്നകന്നു. വേഗം പോയി ഒന്ന് കൂടി കുളിച്ചു വസ്ത്രം മാറി വന്നപ്പോളേക്കും വീണ്ടും മഴ തുടങ്ങിയിരുന്നു.
ഇരുളില്‍ മഴയെ നോക്കി ഉമ്മറത്ത് ഇരുന്നപ്പോള്‍ പലതും മനസിലൂടെ കടന്നു പോയി .
എന്നും മഴ ഒരു ലഹരിയായിരുന്നു .അതിന്‍റെ സംഗീതം മനസ്സില്‍ പ്രണയം നിറയ്ക്കും .
മഴ പെയ്യുമ്പോള്‍ അത് നനഞു ഉറക്കെ പാടും,കൂവി വിളിക്കും .വെറുതെ തുള്ളിച്ചാടും..
ജനലരികില്‍ ഇരുന്നു ചാറ്റല്‍ മഴ ഏറ്റു അതിനെ വെറുതെ നോക്കി ഇരിക്കാന്‍ എല്ലാം
എന്ത് രസമായിരുന്നു .
എന്നാല്‍ ഇന്ന് മഴ കാണുമ്പോള്‍ മനസും ആര്‍ത്തലച്ചു പെയ്യും . അത് ആരും കാണാതിരിക്കാന്‍
മഴയില്‍ ഇറങ്ങി നിന്ന് എന്‍റെ തേങ്ങലും കണ്ണീരും എല്ലാം അതില്‍ ഒഴുക്കി കളയും.
ഇതു പോലെ ഒരു മഴ ദിനം എന്‍റെ ജീവിതം വിധി തട്ടി തകര്‍ത്തു.ഒരു അറ്റാക്കിന്റെ രൂപത്തില്‍
ചേട്ടനെ എന്നില്‍ നിന്നും കവന്നെടുത്തു .അവിചാരിതമായി കടന്നു വന്ന മരണം.
മുപ്പതം വയസ്സില്‍ രണ്ടു പെണ്‍കുട്ടികളെയും നെഞ്ചോടു ചേര്‍ത്ത് പകച്ചു പോയ ഒരു സെക്കന്റ്‌ ,
സത്യം മനസിലാക്കുമ്പോള്‍ മക്കളെയും നെഞ്ഞിലടുക്കി ഞാന്‍ നിലവിളിക്കയായിരുന്നു .
പ്രകൃതിയും എന്നോട് ചേര്‍ന്ന് കരയുകയായിരുന്നു..അന്നെത്തെ ആ നിലവിളി ഇന്നും
എന്‍റെ കാതില്‍ കേള്‍ക്കുന്നു.തിമിര്‍ത്തു പെയ്യുന്ന മഴയില്‍ എന്‍റെ നിലവിളി ശബ്ദവും
അലിഞ്ഞു പോയി.
പിന്നീട് എപ്പോളും മഴ പെയ്യുംപോളൊക്കെ എന്‍റെ തന്നെ നിലവിളി കാതില്‍ നിറയും.
ടീച്ചര്‍ എന്തിനാണ് കരയുന്നത്? പിന്നില്‍ നിന്നും ഷൈനയുടെ വാക്കുകള്‍.
മഴ നിന്നു,,, ഇനിയെങ്ങിലും പോയി കിടക്കരുതോ? സമയം പതിനൊന്നു കഴിഞ്ഞു.
എപ്പോളാണ് കറന്റ്‌ പോയത് .????????
അപ്പോള്‍ അതൊന്നും അറിഞ്ഞില്ലേ??
എന്നാല്‍ വേഗം പോയി കിടന്നോ ഇന്നാര്‍ക്കും ശുഭ രാത്രിയും ,,,, ഗുഡ് നൈറ്റ്‌
ഒന്നും പറയേണ്ടല്ലോ?
സ്വയം ഗുഡ് നൈറ്റ്‌ പറഞ്ഞു കിടക്കയിലേക്ക് ചാഞ്ഞു..ഉറക്കം കാത്തു കൊണ്ട്........