Friday, May 14, 2010

മഴ ഒരോര്‍മ്മ!

വൈകുന്നേരം മുതല്‍ തുടങ്ങിയ പടപുറപ്പാട് .ചീറിയടിക്കുന്ന കാറ്റു .... പറന്നകലുന്ന കരിയിലകള്‍
ആടിയുലയുന്ന മരച്ചില്ലകള്‍ .........മിന്നല്‍ പിണരുകള്‍ ഭൂമിയില്‍ പറന്നിറങ്ങുമ്പോള്‍ പിന്നാലെ വരുന്നു
കാതു തുളച്ചുകൊണ്ടുള്ള ഇടിവെട്ടും........നാലു നാളായി ഈ വിലാസം തുടങ്ങിയിട്ട് ,,,,ഇന്നെങ്ങിലും
ഒരു മഴ പ്രതീക്ഷിക്കാം ......സന്ധ്യ മുതല്‍ തുടങ്ങിയ കോലാഹലങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മഴ ആര്‍ത്തലച്ചുഭൂമിയിലേക്ക്‌ പതിച്ചു.
 പിന്നീട് സ്വയം നിയന്ദ്രിക്കാന്‍ ആയില്ല.ഉമ്മറത്തെ ലൈറ്റ് അണച്ച് മുറ്റത്തേക്കിറങ്ങി..
വേവുന്ന ചൂടിനു വിരാമമിട്ടു കൊണ്ട് പുതു മഴ പെയ്തിറങ്ങി .
എല്ലാവരും മഴ കാണുമ്പോള്‍ ഒരു കൊച്ചു കുട്ടിയായി മഴയില്‍ തിമിര്‍താടും ..........
എന്നാല്‍ ഞാന്‍ ,,,,,,,,,,,,,,,.
മുകളിലേക്ക് മുഖമുയര്‍ത്തി ആകാശത്തില്‍ നിന്നും മഴ നൂലുകള്‍ ഏറ്റു വാങ്ങുമ്പോള്‍ മനസ്സും
ആര്‍ത്തലച്ചു പെയ്യുകയായിരുന്നു .മഴനീരിനോപ്പം മിഴിനീരും പെയ്തിറങ്ങുകയായിരുന്നു...
.ടീച്ചര്‍ക്കിതെന്തു പറ്റി ???????പുതു മഴ നനയേണ്ട . വയസ്സ് കാലത്ത് പനി പിടിച്ചു കിടക്കാനാ?
കൂട്ടിനുള്ള ഷൈനയുടെ വാക്കുകള്‍ .മഴ പെയ്തു ദേഹവും മനസും തണുക്കുന്നതിനു മുന്നേ മഴ വന്ന വഴിയെ
പറന്നകന്നു. വേഗം പോയി ഒന്ന് കൂടി കുളിച്ചു വസ്ത്രം മാറി വന്നപ്പോളേക്കും വീണ്ടും മഴ തുടങ്ങിയിരുന്നു.
ഇരുളില്‍ മഴയെ നോക്കി ഉമ്മറത്ത് ഇരുന്നപ്പോള്‍ പലതും മനസിലൂടെ കടന്നു പോയി .
എന്നും മഴ ഒരു ലഹരിയായിരുന്നു .അതിന്‍റെ സംഗീതം മനസ്സില്‍ പ്രണയം നിറയ്ക്കും .
മഴ പെയ്യുമ്പോള്‍ അത് നനഞു ഉറക്കെ പാടും,കൂവി വിളിക്കും .വെറുതെ തുള്ളിച്ചാടും..
ജനലരികില്‍ ഇരുന്നു ചാറ്റല്‍ മഴ ഏറ്റു അതിനെ വെറുതെ നോക്കി ഇരിക്കാന്‍ എല്ലാം
എന്ത് രസമായിരുന്നു .
എന്നാല്‍ ഇന്ന് മഴ കാണുമ്പോള്‍ മനസും ആര്‍ത്തലച്ചു പെയ്യും . അത് ആരും കാണാതിരിക്കാന്‍
മഴയില്‍ ഇറങ്ങി നിന്ന് എന്‍റെ തേങ്ങലും കണ്ണീരും എല്ലാം അതില്‍ ഒഴുക്കി കളയും.
ഇതു പോലെ ഒരു മഴ ദിനം എന്‍റെ ജീവിതം വിധി തട്ടി തകര്‍ത്തു.ഒരു അറ്റാക്കിന്റെ രൂപത്തില്‍
ചേട്ടനെ എന്നില്‍ നിന്നും കവന്നെടുത്തു .അവിചാരിതമായി കടന്നു വന്ന മരണം.
മുപ്പതം വയസ്സില്‍ രണ്ടു പെണ്‍കുട്ടികളെയും നെഞ്ചോടു ചേര്‍ത്ത് പകച്ചു പോയ ഒരു സെക്കന്റ്‌ ,
സത്യം മനസിലാക്കുമ്പോള്‍ മക്കളെയും നെഞ്ഞിലടുക്കി ഞാന്‍ നിലവിളിക്കയായിരുന്നു .
പ്രകൃതിയും എന്നോട് ചേര്‍ന്ന് കരയുകയായിരുന്നു..അന്നെത്തെ ആ നിലവിളി ഇന്നും
എന്‍റെ കാതില്‍ കേള്‍ക്കുന്നു.തിമിര്‍ത്തു പെയ്യുന്ന മഴയില്‍ എന്‍റെ നിലവിളി ശബ്ദവും
അലിഞ്ഞു പോയി.
പിന്നീട് എപ്പോളും മഴ പെയ്യുംപോളൊക്കെ എന്‍റെ തന്നെ നിലവിളി കാതില്‍ നിറയും.
ടീച്ചര്‍ എന്തിനാണ് കരയുന്നത്? പിന്നില്‍ നിന്നും ഷൈനയുടെ വാക്കുകള്‍.
മഴ നിന്നു,,, ഇനിയെങ്ങിലും പോയി കിടക്കരുതോ? സമയം പതിനൊന്നു കഴിഞ്ഞു.
എപ്പോളാണ് കറന്റ്‌ പോയത് .????????
അപ്പോള്‍ അതൊന്നും അറിഞ്ഞില്ലേ??
എന്നാല്‍ വേഗം പോയി കിടന്നോ ഇന്നാര്‍ക്കും ശുഭ രാത്രിയും ,,,, ഗുഡ് നൈറ്റ്‌
ഒന്നും പറയേണ്ടല്ലോ?
സ്വയം ഗുഡ് നൈറ്റ്‌ പറഞ്ഞു കിടക്കയിലേക്ക് ചാഞ്ഞു..ഉറക്കം കാത്തു കൊണ്ട്........

10 comments:

 1. എന്തു പറയും എന്നറിയില്ല ടീച്ചറേ.

  വിധി അത് ചിലപ്പോ വളരെ ക്രൂരമായി പെരുമാറും.

  വിധി നമ്മളില്‍ വരുത്തിയ മുറിവ് ഒരിക്കലും മായില്ല എങ്കിലും.

  വിധിയില്‍ തളരാതെ മുന്നോട്ട് പോകാന്‍ കഴിയുന്നവര്‍ വിജയിക്കുന്നു.

  ReplyDelete
 2. ജീവിതത്തില്‍ വന്ന ഒരു ദുരനുഭവം നല്‍കിയ ഒരമ്മക്ളിലൂടെ കടന്നു വന്ന ടീച്ചര്‍ക്ക്‌
  ഈ ജീവിതം നല്‍കിയ paaDavum അതിലൂടെ ഇത്രയം കാലം , അനെരിപ്പോടിന്റെ ചൂടിലൂടെ നടന്നു തന്റെ കുഞ്ഞുങ്ങള്‍ക്കും kudumbaththinum വേണ്ടി ജീവിക്കാന്‍ കറുത്ത് നല്‍കിയ ഈ anubhavm ithra hridhyamayi avatharippichathu valare nanayirikkunni! ellavarum kazhiyunnathalla ithu pakzhe inganeyulla anubhavangal aarkkum undakathirikkatte?

  ReplyDelete
 3. ജീവിതത്തില്‍ വന്ന ഒരു ദുരനുഭവം നല്‍കിയ ഒരമ്മക്ളിലൂടെ കടന്നു വന്ന ടീച്ചര്‍ക്ക്‌
  ഈ ജീവിതം നല്‍കിയ paaDavum അതിലൂടെ ഇത്രയം കാലം , അനെരിപ്പോടിന്റെ ചൂടിലൂടെ നടന്നു തന്റെ കുഞ്ഞുങ്ങള്‍ക്കും kudumbaththinum വേണ്ടി ജീവിക്കാന്‍ കറുത്ത് നല്‍കിയ ഈ anubhavm ithra hridhyamayi avatharippichathu valare nanayirikkunni! ellavarum kazhiyunnathalla ithu pakzhe inganeyulla anubhavangal aarkkum undakathirikkatte?

  ReplyDelete
 4. റ്റീച്ചറുടെ അനുഭവങ്ങള്‍ വായിച്ചിരുന്നു. ഇവിടെ ഇപ്പോഴാണ് വന്നത്.മനസ്സിന്റെ കരുത്തു കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടു പോകാനിടവരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 5. പ്രീതേച്ചി പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലാലോ ..

  ReplyDelete
 6. പ്രശ്നായല്ലോ എന്റെ പള്ളീ.ഇതു വായിക്കണ്ടായിരുന്നു എന്ന് തോന്നി. വമ്പൻ പ്രശ്നങ്ങളും പൊക്കിയെടുത്ത് നടക്കുമ്പം തോന്നും ഈസരോ ഇതൊന്നും നാട്ടാരെ അറീക്കല്ലേന്ന്.
  പ്രശ്നമൊരു ചാക്ക്, മനസ്സിലത് താങ്ങിയൊരു പോക്ക് എന്ന കൂട്ട് ചിരിച്ചും കളിച്ചും പൊട്ടൻ കളിച്ചും അങ്ങനെ പോകുമ്പോൾ ആകെ പെട്ടു പോകുന്നത് ഇതു പോലുള്ള പോസ്റ്റിൽ തട്ടി തെറിച്ച് വീഴുമ്പോഴായിരിക്കും.
  പക്ഷേ രക്ഷക്കായി മറ്റൊന്ന് പരതാതെ പറ്റുമോ?അല്ലെങ്കിൽ സ്വന്തമായി ഒന്ന് ഉണ്ടാക്കാതെ പറ്റുമോ?
  എന്തായാലും മുന്നോട്ട് തന്നെ........
  എത്തുന്നിടം വരെ!

  ReplyDelete
 7. പ്രശ്നായല്ലോ എന്റെ പള്ളീ.ഇതു വായിക്കണ്ടായിരുന്നു എന്ന് തോന്നി. വമ്പൻ പ്രശ്നങ്ങളും പൊക്കിയെടുത്ത് നടക്കുമ്പം തോന്നും ഈസരോ ഇതൊന്നും നാട്ടാരെ അറീക്കല്ലേന്ന്.
  പ്രശ്നമൊരു ചാക്ക്, മനസ്സിലത് താങ്ങിയൊരു പോക്ക് എന്ന കൂട്ട് ചിരിച്ചും കളിച്ചും പൊട്ടൻ കളിച്ചും അങ്ങനെ പോകുമ്പോൾ ആകെ പെട്ടു പോകുന്നത് ഇതു പോലുള്ള പോസ്റ്റിൽ തട്ടി തെറിച്ച് വീഴുമ്പോഴായിരിക്കും.
  പക്ഷേ രക്ഷക്കായി മറ്റൊന്ന് പരതാതെ പറ്റുമോ?അല്ലെങ്കിൽ സ്വന്തമായി ഒന്ന് ഉണ്ടാക്കാതെ പറ്റുമോ?
  എന്തായാലും മുന്നോട്ട് തന്നെ........
  എത്തുന്നിടം വരെ!

  ReplyDelete
 8. ജീവനോട് ബന്ധപ്പെട്ട് കിടക്കുന്ന മഴ വികാരങ്ങൾ..

  ReplyDelete
 9. എനിക്ക് ആശ്വാസവാക്കുകൾ ഒന്നും പറയാൻ അറിയില്ല. പക്ഷെ സംഭവിക്കുന്നതെല്ലാം നല്ലതിന്, സംഭവിച്ചതെല്ലാം നല്ലതിന്,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന ഗീതാവാക്യങ്ങൾ മനസ്സിൽ ഉറപ്പിക്കുക,

  ReplyDelete
 10. കൂടുതല്‍ പോസ്റ്റുകള്‍ ഇടണം .....
  എല്ലാ ഭാവുകങ്ങളും ........

  ReplyDelete

വായിച്ച് അഭിപ്രായം പറയാന്‍ മറക്കില്ലാലോ ,