പിച്ച വെച്ച് നടക്കുമ്പോള്‍ കാലിടറി വീഴുമ്പോള്‍ അമ്മ ഓടി വന്നു നെഞ്ചോടു ചേര്‍ത്ത് പറഞ്ഞു...
കരയല്ലേ മോളു ..... ഞാനില്ലെടാ അമ്മയുടെ മുത്ത് കരയല്ലേ,,,,,,,,എന്ന്.
കരയല്ലേ മോളു ..... ഞാനില്ലെടാ അമ്മയുടെ മുത്ത് കരയല്ലേ,,,,,,,,എന്ന്.
വടക്കേ ഇന്ത്യയില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള താമസത്തില്‍ നിന്നും
ഒരു പറിച്ചു നടല്‍ ....പെണ്‍കുട്ടികള്‍ നാട്ടില്‍ നിന്നു മലയാളം പഠിക്കണം
നമ്മുടെ സംസ്കാരം പഠിക്കണം എന്ന അച്ഛന്റെ വാശി.
മൂന്നാം വയസില്‍ അമ്മൂമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് അമ്മ ഗുജറാത്തിലേക്ക് .
അന്ന് വണ്ടി നീങ്ങുമ്പോള്‍ അകന്നു പോകുന്ന അമ്മയെയും
അനുജത്തിമാരെയും നോക്കി കരയുമ്പോള്‍ അമ്മൂമ്മ പറഞ്ഞു കരയെല്ലേ മോളു ഞാനുണ്ട്.
വിതുമ്പി ക്കൊണ്ട് സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ ഒരു വാനരസേന മുന്നില്‍ .
വിതുമ്പി ക്കൊണ്ട് സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ ഒരു വാനരസേന മുന്നില്‍ .
എല്ലാം അമ്മമാന്മാരുടെ മക്കള്‍.നിനക്ക് കളിയ്ക്കാന്‍ ഞങ്ങളൊക്കെ ഇല്ലേ?.
കൂട്ട് കുടുംബം ആയതിനാല്‍ ഒറ്റപ്പെട്ടു പോയി എന്നു ഒരിക്കലും തോന്നിയില്ല.
സ്നേഹമുള്ള അമ്മാമന്മാരും അമ്മായിമാരും ഒരിക്കലും ഒരു വേര്‍തിരിവ്
കാണിക്കാതെ സ്വന്തം മകളെ പോലെ സ്നേഹിച്ചു.
ഇന്നു കാണാന്‍ കിട്ടാത്തതും അതാണല്ലോ?.ആ കൂട്ടുകുടുംബ ജീവിതം ഒരിക്കലും
മറക്കാന്‍ പറ്റില്ല.ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച കാലം.പിന്നീട് അമ്മൂമ്മയുടെ
മരണം.കാന്‍സറിന്റെ രൂപത്തില്‍ അമ്മൂമ്മയെയും എന്നില്‍ നിന്നും പറിച്ചെടുത്തു.
അന്ന് ആന്റി പറഞ്ഞു മോളു കരയാതെ അമ്മൂമ്മ ദൈവത്തിന്റടുത്തു പോയതല്ലേ
ഞാനുണ്ട് മോള്‍ക്ക്....
.
അങ്ങിനെ ആന്റിയും കല്യാണം കഴിഞ്ഞു പോയി. അപ്പോളേക്കും
അമ്മ നാട്ടില്‍ വന്നു സ്ഥിരതാമസം ആയെങ്ങിലും. ഒരടുപ്പം തോന്നിയില്ല.
അന്നും ആരും കാണാതെ കരയുമ്പോള്‍ കളി കൂട്ടുകാരിയായ
അമ്മാമന്റെ മകള്‍ ഞാനുണ്ടെടി എന്ന് പറഞ്ഞു ചേര്‍ത്ത് നിറുത്തി.
ഒടുവില്‍ അവളെ വിട്ടു ഞാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍
അന്വേന്യം കെട്ടിപിടിച്ചു കരഞ്ഞു യാത്ര പറയുമ്പോള്‍
ഭര്‍ത്താവിന്റെ കരങ്ങള്‍ ചുമലില്‍.. നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു,,,,, .ഞാനില്ലേ????
ഒരു നാള് അദ്ദേഹവും ജീവിതത്തില്‍ നിന്ന് വിട പറഞ്ഞപ്പോള്‍
മൂത്തമകള്‍ കണ്ണീര് തുടച്ചു കൊണ്ട് പറഞ്ഞു അമ്മ കരയല്ലേഞാനുണ്ട്.
മൂത്തമകള്‍ കണ്ണീര് തുടച്ചു കൊണ്ട് പറഞ്ഞു അമ്മ കരയല്ലേഞാനുണ്ട്.
ഒരുപാടു നല്ല കൂട്ടുകാരികളും ഞങ്ങളുണ്ട് എന്ന് പറഞ്ഞു ധൈര്യം തന്നു.
ജീവിതം കരപറ്റിക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ നല്ല ജോലി കിട്ടി നാട് വിടുമ്പോള്‍
വീണ്ടും അമ്മയുടെ കരങ്ങള്‍ മക്കളെ ചേര്‍ത്ത് പിടിച്ചുഞാനുണ്ട് നീ ധൈര്യമായി പോകു.....
വീണ്ടും അമ്മയുടെ കരങ്ങള്‍ മക്കളെ ചേര്‍ത്ത് പിടിച്ചുഞാനുണ്ട് നീ ധൈര്യമായി പോകു.....
എന്ന ആശ്വാസവചനം.
.
മൂത്ത മകളുടെ വിവാഹദിവസം സന്തോഷത്തിന്റെയും ആത്മ സംതൃപ്തിയുടെയും
വേര്‍പാടിന്റെയും വേദനയില്‍ കണ്ണ് നിറഞ്ഞപ്പോള്‍ ഇളയ മകള്‍
കെട്ടിപിടിച്ചു പറഞ്ഞു ഞാനുണ്ട്......പഠനം ജോലി എല്ലാം മകളെ അന്യ നാട്ടില്‍
എത്തിച്ചപ്പോള്‍ ഞാന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തിയിരുന്നു.
ഇനി ഒന്ന് വിശ്രമിക്കാന്‍............
അപ്പോള്‍ ഇത്രയും കാലത്തേ ജീവിതത്തില്‍ എന്നും ഞങ്ങളുണ്ട് എന്ന് പറഞ്ഞു
കൂടെ ഉണ്ടായിരുന്നു .ചിലരൊക്കെ അകലുമ്പോഴും പുതിയ സൌഹൃദങ്ങള്‍ ഫോണില്‍ കൂടിയും ഇ മെയില്‍ വരികളിലൂടെയും
കാതില്‍ മൃദു സ്വരമായി സ്നേഹ സാന്ത്വനമായി ആത്മവിശ്വാസമുള്ള വാക്കുകളിലൂടെ
ജീവിതത്തെ മുന്നോട്ടു നടത്താന്‍ പ്രേരിപ്പിച്ചു.മനസ് തുറന്നു ചിരിക്കാന്‍
സ്നേഹിക്കാന്‍ ഒക്കെ പ്രേരിപ്പിക്കുന്നു.
ഞാനുണ്ട് എന്ന് പറഞ്ഞവരൊക്കെ അകന്നെങ്ങിലും ഞങ്ങളുണ്ട് എന്ന് പറഞ്ഞു ഇന്നും ഒത്തിരിപേര് കൂടെയുണ്ട്.
നന്ദി.......... ഒരുപാടു നന്ദി ഈ സ്നേഹത്തിനു കൂട്ടുകര്ക്കല്ല ...........കൂട്ടുകാരെ എനിക്കായി
നല്കിയ ദൈവത്തിനു....
This comment has been removed by the author.
ReplyDeleteഈ ജീവിതയാത്രയില്‍ ഇഷ്ടപെടുന്ന , സ്നേഹിക്കുന്ന പലരേയും പിരിയേണ്ടി വരും അതാണല്ലോ ജീവിതം
ReplyDeleteഒന്ന് നഷ്ടപെടുമോള് മറ്റൊന്ന് നമുക്കായ് ദൈവം കാത്തു വെക്കും
ഓർമ്മകൾ നന്നായിരിക്കുന്നു.
ReplyDeleteഞങ്ങളുണ്ട്.....
ReplyDeleteപ്രീതേച്ചീ.. സുന്ദരമായ..എഴുത്തുകൊണ്ട്.. ഒറ്റപ്പെടലിന്റെ വന്യതയെ വശ്യമായി അവതരിപ്പിച്ചു. ഞങ്ങളൊക്കെയുണ്ട് കൂടെ ..
ReplyDeleteവാസൻ ഐ കെയർ പറയുന്നത് പോലെ, ഞങ്ങളുണ്ട്...
ReplyDeleteഞങ്ങളെല്ലാരുമുണ്ട്... ബ്ലോഗര്‍ ഒരിക്കലും ഒറ്റപ്പെടില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteഞാൻ ഈ ബ്ലോഗ് പരതി നടക്കുകയായിരുന്നു; എന്റെ വായനശാലയിൽ ലിസ്റ്റ് ചെയ്യാൻ (http://viswamanavikamvayanasala.blogspot.com/)
ReplyDeleteഈ പോസ്റ്റ് കൊള്ളാം. ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിക്കാം ഓൺലെയിനിലാണ് നമ്മളെങ്കിൽ! അതുകൊണ്ട് വിഷമിക്കേണ്ട.
വേർപാടുകളുടെ ഘോഷയാത്രയാണ് ജിവിതം. നഴ്സറിയിൽ നിന്ന്, ഒരു സ്കൂളിൽ നിന്ന് മറ്റൊന്നിലേയ്ക്ക്, ഒരു ജോലിസ്ഥലത്ത് നിന്ന് മറ്റൊരു ജോലി സ്ഥലത്തേക്ക്, പിന്നെ വിരമിക്കൽ!രാവിലെ വീട്ടിൽ നിന്ന് പഠനസ്ഥലം വരെയോ ജോലി സ്ഥലം വരെയോ ഉള്ള വേർപാട്. പിന്നെ അവിടങ്ങളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുമ്പോൾ പിറ്റേന്നുവരെ അതൊരു വേർപാട്. അതുപോലെ വിവാഹം, പ്രവാസം ഇതിലൊക്കെ ഏറിയും കുറഞ്ഞും വേർപാടിന്റെ നൊമ്പരങ്ങളുണ്ട്. പിന്നെ മടക്കമില്ലാത്ത മരണം.....അങ്ങനെ പലപല വേർപാടുകളോട് പൊരുത്തപ്പെട്ട് അങ്ങനെയങ്ങനെ ഒരിക്കൽ നമ്മളും എന്നെന്നേയ്ക്കുമായി ഈ ലോകത്തോട് വിടപറയും!
കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്
ReplyDeletehttp://easajim.blogspot.com/2011/09/blog-post_14.html
This comment has been removed by the author.
ReplyDeleteഈ പോസ്റ്റിലെ അനുഭവം എനിക്കും ഉണ്ട്..അതുകൊണ്ട് തന്നെ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു..ആശംസകള്‍..മക്കള്‍ ഓരോരുത്തരായി പറക്കമുറ്റി പറന്നു അകലുമ്പോള്‍ സൌഹൃതങ്ങള്‍ തന്നെ രക്ഷ..
ReplyDeleteഞാനുള്ളത്രയും കാലമാരോടും
ReplyDeleteഞാനുണ്ട് കൂടെയെന്ന് പറയാനുള്ള
ചങ്കൂറ്റമേകാനാദ്യം നിങ്ങളുണ്ടാകട്ടെ
കൂട്ടായെനിക്കെന്നും!
സ്നേഹ പൂർവ്വം വിധു
ഒറ്റപ്പെടലിന്റെ നൊമ്പരം നന്നായി വരഞ്ഞിട്ട പോസ്റ്റ്, ഒപ്പം ആരെങ്കിലുമൊക്കെ എപ്പോഴും കൂടെയുണ്ടാവും എന്ന ആശ്വാസവും തരുന്നു....
ReplyDeleteകണ്ണൊന്നു തുറന്നു വെച്ചാല്‍ നമുക്കെല്ലാം കാണാം അറിയാം.
ReplyDeleteകുമാരന്റെ കമന്റിനടിയില് ഒന്ന് ഒപ്പിട്ടോട്ടെ...
ReplyDelete"അപ്പോളേക്കും
ReplyDeleteഅമ്മ നാട്ടില്‍ വന്നു സ്ഥിരതാമസം ആയെങ്ങിലും ഒരടുപ്പം തോന്നിയില്ല."
ഇത് തന്നെ ഇതിലെ ഹൈലൈറ്റ്!!എങ്ങനെ അടുപ്പമുണ്ടാവാന്‍!
(നിനക്ക് ഞാനില്ലേ എന്ന വാക്ക് പോലും ഇന്ന് കുറ്റിയറ്റ് പോയോ എന്ന് സംശയം..)
ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. മീറ്റില്‍ പരിചയപ്പെത്തു ഓര്‍ക്കുമെന്ന് കരുതുന്നു
ReplyDeleteകണ്ണൂർ മീറ്റിൽ വന്നിട്ട് പരിചയപ്പെടാൻ കഴിഞ്ഞില്ല എന്നൊരു ദുഖമുണ്ട്. മെയിൽ ഐഡി ഒന്ന് അയച്ചു തരാമോ?
ReplyDeleteഇവിടെ വന്നു സ്നേഹാശംസകള്‍ തന്നും....ഞങ്ങള്‍ ഉണ്ട് കൂടെ എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹം മാത്രം നിറഞ്ഞ മനസോടെ തിരിച്ചു നല്കുന്നു.
ReplyDeleteഞങ്ങളുണ്ട്.
ReplyDeleteഅതേ, ഞങ്ങളൊക്കെയുണ്ട് കേട്ടോ :)
ReplyDeleteബൂലോകം മുഴുവന്‍ വിരല്ത്തുമ്പിലില്ലേ..?
ReplyDeleteഅതോണ്ട് യിനീപ്പം ഒറ്റക്കാണെന്ന പേടിവേണ്ടന്നേ..!
എഴുത്ത് നന്നായീട്ടോ..!
ഒത്തിരിയാശംസകള്‍
സസ്നേഹം-
പുലരി
This comment has been removed by the author.
ReplyDeleteബ്ളോഗ് കൂട്ടത്തിൽ നിന്ന് ഇനി ഞാനുമുണ്ട്..എന്തെങ്കിലും മിണ്ടിം പറഞ്ഞും ഇരിക്കാൻ...
ReplyDeleteഒറ്റപ്പെടലിന്റെ വേദന ദുസഹമാണ്..
ReplyDeleteകുമാരേട്ടൻ പറഞ്ഞ പൊലെ ധൈര്യമായിരിക്കൂ, ഇനി ഞങ്ങളൊക്കെയില്ലേ കൂടെ.
ReplyDeleteപ്രീതേച്ചി..യെന്നെയെന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്?!!:((
ReplyDeleteആഹാ നന്നായി ....
ReplyDeleteഞങ്ങളുണ്ട് കേട്ടോ ..........