Monday, October 10, 2011

കാട്ടിലൊരു കണ്ണൂര്‍ മീറ്റ് .....

കഴിഞ്ഞ ആഴ്ച പെട്ടന്നൊരു കാള്‍ .. നമ്മുടെ ഹിന്ദിക്കാരന്‍....അതെ അത് തന്നെ നമ്മുടെ ചോപ്രജി....
പ്രീതേച്ചി ഒരു യാത്രയുണ്ട് കൂടുന്നോ? പിന്നെഎപ്പം കൂടി എന്ന് ചോദിച്ചാല്‍ മതിയല്ലോ.....എങ്ങോട്ടെക്കാണ്
എന്ന് പോലും അന്വേഷിക്കാതെ സമ്മതം മൂളി..... യാത്ര എന്നും ഒരു ഹരമാണ് എനിക്ക്.... പിന്നെ കുറച്ചു 
ബ്ലോഗേഴ്സ് കൂടിയാണെങ്കില്‍.....ബ്ലോഗില്‍ പുതുമുഖമായ എനിക്ക് ഇവരില്‍ നിന്ന് പലകാര്യങ്ങളും  അടിച്ചു 
മാറ്റുകയും വേണം....അങ്ങിനെയാണ്  അതിന്റെ കൂടുതല്‍ വിശദ വിവരം അന്വേഷിക്കുന്നത്. 
എങ്ങോട്ടെക്കാണ്? ആരൊക്കെയുണ്ട്?....
എങ്ങോട്ടെക്കാണ് എന്നതിന് പെട്ടന്ന് ഉത്തരം കിട്ടി.... ആറളംവന്യജീവിസങ്കേതത്തിലേക്ക്....മീന്മുട്ടി വെള്ളച്ചാട്ടം 
കാണാം...കട്ടിലെക്കൂടിയുള്ള അതിസാഹസികമായ യാത്ര. കടെങ്ങില്‍ കാട് .. ഞാന്‍ റെഡി ..
ഇനി ആരൊക്കെ? അപ്പോള്‍ നമ്മുടെ സംഭവത്തിന്റെ ഒരു മെയില്‍ ..... നമുക്കൊരു യാത്രപോയാലോ?
"കണ്ണുരുള്ളവര്‍ക്ക് കൂടാം  എന്ന് തോന്നി"..... അപ്പോളാണ് സിന്ധു.കെ.വി.യുടെ മെയില്‍ പ്രീതേച്ചി ഉണ്ടെങ്കില്‍ 
കൂടാം..കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അഞ്ചുപേര്‍ വിധുവിന്റെതും ബാക്കി പതിനഞ്ചു പേര്‍ കുമാരന്‍റെ കെയര്‍ ഓഫിലും..
അതില്‍ ഒരാളായി ഞാന്‍....
സിന്ധുവും രണ്ടു മക്കളും,ബിന്‍സി,ബിജുകൊട്ടില,കൂടെ രണ്ടു സുഹൃത്തുക്കള്‍,കുമാരന്‍.... ഇത്രയുമേ ആദ്യ  ലിസ്റ്റില്‍ കിട്ടിയുള്ളൂ.
അപ്പോളാണ് ചില്ല് ഷീബയുടെ വിളി വരുന്നത്.. ഞാനുമുണ്ടാവും....
കാട്ടിലൂടെയുള്ള യാത്ര ആയതിനാല്‍ ഫോര്‍ വീല്‍ ഡ്രൈവുള്ള വണ്ടി തന്നെ വേണം. അതും ജീപ്പായാല്‍ അതാണ് നല്ലത്.
അങ്ങിനെ കൂത്ത്‌പറമ്പില്‍  നിന്ന് എല്ലാവരും ഒത്തു കൂടി പോകാം എന്ന തീരുമാനത്തില്‍ അവിടെയുള്ള ജീപ്പും ഏര്‍പ്പാടാക്കി.
തലേന്നാണ് വീണ്ടും വിധുവിന്റെ ഫോണ്‍ സസ്പെന്‍സായി ഒരാളുണ്ടാവും..... ആരാണെന്നു പറയില്ല. നേരില്‍ കാണാം.
വൈകുന്നേരം പ്രതീഷിക്കാതെ പൊന്മളവിളിച്ചു പറയുന്നു.... കൂത്ത്‌പറമ്പില്‍ എവിടെയാ വീട്.? എന്തേ?
എന്നായി ഞാന്‍ ....ഞാന്‍ കൂത്ത്‌പറമ്പില്‍ എത്തിയിട്ടുണ്ട്....അപ്പോള്‍ ഇതായിരുന്നു വിധു പറഞ്ഞ സസ്പെന്‍സ് 
എന്ന് മനസിലായി..... അങ്ങിനെ വഴി പറഞ്ഞുകൊടുത്തു.. ജയചന്ദ്രന്‍ വീട്ടിലെത്തി കുറച്ചു നേരം സംസാരിച്ചു 
കൊണ്ടിരിക്കുമ്പോള്‍ എന്താ നിങ്ങളുടെ പരിപാടികള്‍? എങ്ങിനെയാ യാത്ര ... ഭക്ഷണം.... എന്നായി കുറെ ചോദ്യാവലി. 
കടയില്‍ നിന്ന് ഒന്നും വാങ്ങേണ്ട സ്നാക്ക്സ് എന്തേലും ഞാന്‍ കരുതും. ഉച്ചയൂണ് റേഞ്ച് ഓഫീസ് വക കാന്റീനില്‍ 
വിധു ഏര്‍പ്പാട് ചെയ്യും എന്നുംപറഞ്ഞു. അപ്പോളാണ് അടുത്ത ചോദ്യം? എന്ത് സ്നാക്ക്സ് ആണ്? കുറച്ചു ചിക്കന്‍ കട്ട്ലറ്റു
ഞാന്‍ ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍ പോന്മളയുടെ ഒരു ചോദ്യം അല്ലപ്പാ നിങ്ങക്കെന്താ നോസ്സുണ്ടോ?(അല്ല വട്ടെ....ഹ ഹ ഹ .....അത് ഇത്തിരി കൂടുതല്‍ ഉണ്ടെന്നു എനിക്ക് തന്നെ അറിയുന്നതല്ലേ?) അത് ഞാന്‍ നാളെ പറയാം ഇതിനുള്ള ഉത്തരം എന്നും പറഞ്ഞു.
അങ്ങിനെ പൊന്മള കൂത്ത്പറമ്പ് ബുക്ക്‌ ചെയ്ത   റൂമിലേക്കും പോയി.
എന്തിനേറെ പറയുന്നു..... കുടിക്കാനുള്ള വെള്ളം കുറച്ചു ഇടനേരം കഴിക്കാനുള്ള ഭക്ഷണം ഒക്കെ കൂടി ഞാന്‍ കൂത്തുപറമ്പില്‍ 
എത്തിയപ്പോള്‍ ആത്മജ ഷീബയും,വിധു& ഫാമിലി,ബിന്‍സി,പൊന്മളക്കാരനും റെഡി. ഒന്പത് മണി എന്നത് ഒന്പതരയാക്കി 
നമ്മുടെ സംഭവവും,,,, ബയാന്‍, ഷമിത്, വരുണ്‍അരോളി,എത്തി ചേരുന്നു.ബിജുവും കൂട്ടുകാരും ഇല്ല ബിജുവിന് നല്ല പനി..
ഭക്ഷണം ഒന്നും കഴിക്കതെയാണ് വന്നതെന്നും പറഞ്ഞു കുമാരനും കൂട്ടരും അടുത്തുള്ള ഹോട്ടല്‍ കയറി എന്തൊക്കെയോ 
വെട്ടി വിഴുങ്ങി.( അതിന്റെ റിസള്‍ട്ട് വഴിയെ കണ്ടു.)അങ്ങിനെ രണ്ടു ജീപ്പിലായി  കൃത്യം പത്തു മണിക്ക് യാത്രയും പുറപ്പെട്ടു.....
പുരുഷ പ്രജകളൊക്കെ ഒരു ജീപ്പിലും, പെണ്പ്രജകളും വിധുവും അടുത്ത ജീപ്പിലുമായി യാത്ര തുടങ്ങി.
വിധുവിനെ ഭാര്യയെ നമ്മുടെ കയ്യില്‍ ഏല്പിച്ചു മറ്റുള്ളവരുടെ കൂടെ  പോകാനൊരു പേടി....സ്ത്രീയല്ലേ ജാതി  വല്ല പാരയും പണിതാലോ.???.
അല്ലെങ്ങിലും എന്താപ്പ ഈ ബ്ലോഗ്‌ എന്നും പറഞ്ഞു എപ്പോളും ഒരു മീറ്റ്‌ എന്ന ശ്രീമതിയുടെ ചോദ്യവും.ഒഴിവാക്കാന്‍ കൊണ്ട് വന്നിട്ട്..........

കണ്ണവം,നെടുമ്പോയില്‍,പേരാവൂര്‍,കാക്കയങ്ങാട് വഴിയാണ് ആറളത്തെക്കുള്ള യാത്ര.വഴിയില്‍ എവിടെയോ കുമാരനും 
കൂട്ടുകാരും കൂടിയുള്ള ജീപ്പ് കാണാനില്ല.വീണ്ടു അവര്‍ക്കായുള്ള കാത്തിരിപ്പു...അപ്പോളാണ് ഇവരുടെ വരവ്..പൊന്മള യുടെ മുന്‍കൂര്‍ ജാമ്യം .... കുമാരന്‍ പച്ച മാങ്ങാ അന്വേഷിച്ചു പോയതായിരുന്നു എന്ന്....സംഭവം മന സ്സിലയില്ലേ?(ഹോട്ടലില്‍ നിന്ന് വെട്ടി വിഴുങ്ങിയതെല്ലാം കൂടി ശര്‍ദിച്ചു പുറംതള്ളി വഴിയില്‍ തന്നെ.. അല്ലാതെ മാങ്ങാ കഴിക്കാനുള്ള വിശേഷം ഒന്നും ആയിരുന്നില്ല )
നല്ല കളിയും ചിരിയും ബഹളവുമായി ആറളത്തുഎത്തി ചേര്‍ന്ന്... അവിടുന്ന് പെര്‍മിഷനും വാങ്ങി... കൂടെ ഒരു ഗൈഡിനെയും ഫോറെസ്റ്റുകാര്‍ അയച്ചു തരും..(എങ്ങിനെയ വിശ്വസിക്കുക. ഇതുങ്ങളെല്ലാം കൂടി നമ്മുടെ സാള്‍ട്ട്& പെപ്പെര്‍ സ്റ്റൈലില്‍ വല്ല ആദിവാസിയെയും  അടിച്ചു മാറ്റി നാട്ടിലെത്തിച്ചല്ലോ?.) വിധു കൂടെയുള്ളത് കൊണ്ട് പെര്‍മിഷന്‍ എളുപ്പം കഴിഞ്ഞു....പുള്ളി ഫോരെസ്റ്റ്‌ ഡിപാര്‍ടുമെന്റിലാണല്ലോ...
അങ്ങിനെ ഇവിടെത്തി പുലിപിടിച്ചില്ലെങ്ങില്‍ കാണാം.
ഞാനില്ല മോനെ എനിച്ചു പേടിയ. 
കുമാരന്‍& വരുണ്‍
ഇതൊരു തുടക്കം.... ദുര്‍ഘടകാനന പാതയുടെ തുടക്കം..
.
വളരെ ദുര്‍ഘടമായ വനയാത്ര........ഒരു വശം അഗാധമായ കൊക്കകള്‍.... ഒരൊറ്റ ജീപ്പ് മാത്രം കടന്നു പോകാനുള്ള 
വഴികള്‍ ...കാടിന്റെ വൈവിധ്യ  നിറഞ്ഞ മരങ്ങള്‍... പക്ഷെ ഒരൊറ്റ വന്യ ജീവികളും ഇല്ലായിരുന്നു എന്നതാ  ബിന്സിയുടെ സങ്കടം. ഇനിയും കൂടുതല്‍ പറഞ്ഞു ബോറടിപ്പിക്കുന്ന്നില്ല .. നിങ്ങള്‍ തന്നെ നേരില്‍ കണ്ടോളു.

                                               

      ഷമിത്, വരുണ്‍ അരോളി,കുമാരന്‍,വിധുവും മകനും.ബിന്‍സി,ഷീബ,സിന്ധുടീച്ചര്‍,മകള്‍മേഘ.



                                                      ഒരു കുഞ്ഞു വെള്ളചാട്ടം

     മീന്മുട്ടി വെള്ളചാട്ടം
    കൂട്ടത്തില്‍ ഗ്ലാമര്‍ എനിക്കല്ലേ?


ഇറക്കം കഴിഞ്ഞു വീണ്ടും കയറണമല്ലോ..



     ഒരു പിടി വള്ളി കിട്ടിയിരുന്നെങ്ങില്‍

    അങ്ങിനെ തോറ്റു പിന്മാറില്ല ഞാന്‍.

                                                     ഞാനും......
     പോട്ടം പിടിക്കാതെ വിടുമോ?
       വര്‍ഗ സ്വഭാവം എപ്പടി?
       കുരങ്ങന്‍മാര്‍ കാടു വിട്ടോടി ..
    പുരുഷന്മാര്‍ മാത്രം പോയാല്‍ പറ്റുമോ? വിട്ടു കൊടുക്കില്ല
  വിധുവിന്റെ അമ്മാമന്റെ മക്കള്‍....നമ്മളും മോശക്കരല്ല.
മീന്മുട്ടിയുടെ ഉല്‍ഭവം തേടി പോയതാണ്.
ഇവിടം സ്വര്‍ഗം...


അട്ടയെങ്ങാന്‍ ഉണ്ടോ ദൈവമേ?

എനിക്കിറങ്ങാന്‍ പറ്റുന്നില്ലാ ......
എല്ലാവര്ക്കും ഞാന്‍ തരാം. ക്യു പാലിക്കു....

                                                                     ശ്രീമാന്‍ ശ്രീമതി.
     കഴിക്കനുള്ളതൊക്കെ  കുമാരന്‍ തീര്‍ക്കും വേഗം വാ....
       എന്നെ തനിച്ചാക്കി പോകല്ലേ..
ഇത് മാത്രമേ ഞാന്‍ എടുത്തുള്ളൂ...

      ആരും കാണാതെ മാറ്റി വെച്ചതും ഇവന്മാര്‍ അടിച്ചു മാറ്റിയോ?
       രണ്ടു കുറ്റി പുട്ടുണ്ടായിരുന്നു.... എനിക്ക് ഇത് മാത്രമേ കിട്ടിയുള്ളൂ
.     ഞങ്ങളെല്ലാം കൂടി ഒരു പോട്ടം.

      എണ്‍പതടി ഉയരമുള്ള വാച്ച് ടവര്‍
കയറിയിട്ട് തന്നെ കാര്യം.
       ബീണ്ടും ഞമ്മളെല്ലാം കൂടി ഒരു പോട്ടം.
      ഈ സഞ്ചിയിലാണ്  എന്റെ ബുദ്ധി മുഴുവന്‍ ചോപ്രജി....
       അതിത്രയും ഉണ്ടാവുമോ? പൊന്മുളക്കാരന്‍ ...

     തിരിച്ചിറങ്ങാന്‍ മനസ് വരുന്നില്ല 
     പായസം അടക്കമുള്ള നല്ലൊരു ഊണും 

ഇനി മടക്ക യാത്ര....
മലയിറക്കം.
ഭക്ഷണം കഴിഞ്ഞു ഇറങ്ങുമ്പോള്‍  നല്ല മഴയും...
പ്രകൃതിയും കൂടി നമ്മോടൊപ്പം ..
മഴയോട് കൂടി യാത്ര മൊഴി ചൊല്ലി കാടിനോട് വിട പറഞ്ഞു.
ഒരുപാടു യാത്രകള്‍ നടത്തിയിട്ടുണ്ട്. എന്നാലും കാടിനുള്ളില്‍ പ്രകൃതിയോട് 
കളി പറഞ്ഞു കിന്നാരം ചൊല്ലി മനം നിറഞ്ഞൊരു യാത്ര ഒരിക്കലും മറക്കാത്ത അനുഭവം.
ഇങ്ങിനെ ഒരു യാത്ര ഒരുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
വീണ്ടും അടുത്ത ഒരു യാത്ര  മീറ്റുമായി കാണാം വേഗം തന്നെ.
ഒരു കാര്യം മറന്നു ഈ യാത്രയില്‍ സീനിയര്‍ സിറ്റിസണ്‍ ഞാനായിരുന്നു..
കാടു കയറ്റവും ഇറക്കവും കഴിഞ്ഞു വരുമ്പോള്‍ ഇതായിരുന്നു. എന്റെ അവസ്ഥ.

                                                          ഊന്നു വടി വെട്ടി തന്നത് പൊന്മള..
                                                              പോട്ടം കടപ്പാട് കുമാരന്‍.
                                                                 ************************

26 comments:

  1. kothiyayippoyi vayichapol..nalloru yathra poya pole thonnanu..valare nannayiririkkunnu preethakkuttee..hasyathinte membodiyode aswadhichu thanneyanallo vivaranavum..really nice..

    ReplyDelete
  2. വളരെ രസകരമായി തന്നെ വിവരിച്ചിട്ടുണ്ട് ; കൊതിതോന്നുന്നു ...നന്നായി ചേച്ചി ...

    ReplyDelete
  3. ഈ പൊന്മുളക്കാരനെക്കൊണ്ട് തോറ്റു, എവിടെ നോക്കിയാലും കാണാന്നേ......(അസൂയ)
    വിവരണം നന്നായി.

    ReplyDelete
  4. യാത്രകള്‍ എന്നും എല്ലാവര്‍ക്കും ഹരമാണല്ലോ , അതും സുഹ്രുത്തുക്കള്‍ക്ക് ഒപ്പം ആകുംബോള്‍ പറയുകയും വേണ്ടാ ,
    ഇനിയും ഇതുപോലുള്ള യാത്രകള്‍ ഉണ്ടാകട്ടെ .
    ഈ യാത്രയുടെ വിവരങ്ങള്‍ ഫോട്ടോസഹിതം പങ്കുവെച്ചതില്‍ സന്തോഷം

    ReplyDelete
  5. അസൂയ്യപ്പെട്ടിട്ടൊന്നും കാര്യമില്ല.യോഗം വേണം.......യോഗം. മീറ്റുകൾ കൊണ്ടെന്ത് കിട്ടുന്നു എന്ന് ചോദ്യമെറിയുന്നവരെ ഒഴിവാക്കാനായിരുന്നു,ഫോൺ,മെയിൽ വഴിയുള്ള ക്ഷണം.അതിനിടെ എങ്ങനെയോ എന്റെ വായീന്ന് കഥ തുളുമ്പിപ്പോയി-അങ്ങനെ പൊന്മളക്കാരൻ ഇതാ ഇവിടേയും!ഇതല്ലേ യോഗമെന്ന് പറയുന്ന സാധനം?
    ഈ ഹ്രസ്വമായ പോസ്റ്റ് വായിച്ച് കൊതി തോന്നുന്നവർ,യദാർത്ഥ ലൊക്കേഷനിലെത്തിയിരുന്നെങ്കിൽ എന്തായിരിക്കും പ്രതികരണം? വിവരണാതീതമായ ഒരു അനുഭവമായിരുന്നു ഇത്.ഒരുപാട് കാനന യാത്രകൾ നടത്തിയിരുന്നെങ്കിലും,ബ്ലോഗർമാരുടെ കൂടെയുള്ള ഈ യാത്രക്ക് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് തോന്നുന്നു.വല്ലാത്ത ഒരു അനുഭവം!
    ഇതു പോലൊരു പോസ്റ്റിടാൻ അടുത്തു തന്നെ അവസരമൊരുക്കാൻ ഞങ്ങൾ,സംഘാടക സമിതി,എപ്പഴേ റെഡി! കുമാരൻ മുതലാളിയുമായി ഒന്ന് ബന്ധപ്പെട്ടാൽ മാത്രം മതി.മീറ്റുകൾ ഇനി യാത്രയിലൂടെയാവട്ടെ.യാത്രയിലും പരിചയപ്പെടൽ നടക്കുമല്ലോ?
    ഏതായാലും പ്രീതേച്ചി നമ്മുടെ പൊന്മള സാറിനെ ഓവർട്ടേക്ക് ചെയ്തല്ലോ.അത് ജോറായി.അണിയറയിൽ ഒരുങ്ങുന്നുണ്ടാകും,അദ്ദേഹത്തിന്റെ പോസ്റ്റ്.ഉടൻ പ്രതീക്ഷിക്കുക!
    ആശംസകളോടെ വിധു

    ReplyDelete
  6. ഹഹഹാ..
    നല്ലൊരു കാട് കാണണമെങ്കില്‍ കണ്ണൂര് വരണം.
    എന്തൊരു കാട്! എന്തൊരു വിവരണം!

    ReplyDelete
  7. നല്ല പോസ്റ്റ്‌ ...നല്ല യാത്രയായി...!ആശംസകളോടെ...!

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ബോബി തന്നെ തേങ്ങയുടച്ചു അല്ലേ? ഇത് ഒരു സാമ്പിള്‍ വെടിക്കെട്ടല്ലെ.. മുഴുവനും അറിയണമെങ്ങില്‍ നേരില്‍ വരണം...വിവരിക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു..ഇനിയുള്ള കാര്യമായ പോസ്റ്റ്‌ പൊന്മളക്കരനില്‍ നിന്നും പ്രതീക്ഷിക്കാം @പ്രദീപ്‌ ,@റാംജി ,@ജിത്തു അഭിപ്രായത്തിനു നന്ദി..
    അതെ വിധു ശരിക്കും ഇത് എഴുതിക്കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് ഇതിലും എത്രയോ കൂടുതല്‍ ആണ്നമ്മള്‍ അവിടെ അനുഭവിച്ച സന്തോഷവും, നമുക്ക് അവിടുന്ന് കിട്ടിയ പോസിറ്റീവ് എനര്‍ജിയും.. (പൊന്മളയെ വൈകുന്നേരം വരെ കാത്തിരുന്നു അതാണ് ഞാന്‍ ചാടിക്കേറി പോസ്റ്റിട്ടതു.)@കണ്ണുരാന്‍ @നെല്ലിക്ക. നന്ദി.കണ്ണൂരാന്‍ നാട്ടില്‍ വന്നാല്‍ കാണാം..മുഴുവന്‍ ഫോട്ടോസും ഇടാന്‍ ഇനിയും ഒരു പോസ്റ്റ്‌ എഴുതേണ്ടി വരും. ...

    ReplyDelete
  10. ഈ പൊന്മളക്കാരന് വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ? "മീ.." എന്ന് കേള്‍ക്കുമ്പോള്‍ ഇറങ്ങി ഓടിക്കോളും മീറ്റിനു... (സത്യമായിട്ടും എനിക്ക് അസൂയ ഇല്ല)
    കിടിലന്‍ പോസ്റ്റ്...

    ReplyDelete
  11. എത്ര രസകരമായ വിവരണം പ്രീതേച്ചി, ശരിക്കും കൊതിപ്പിച്ചു.... ഇനിയുമിനിയും യാത്രാ മീറ്റുകള്‍ ഉണ്ടാവട്ടെ എന്നാശംസയോടെ....

    ReplyDelete
  12. kothippichukalanjallo ....Umm namukkum varum oru kaalam....

    ReplyDelete
  13. നല്ല വിവരണം , നല്ല അടിക്കുറിപ്പുകള്‍...നല്ല കാഴ്ചകള്‍..പക്ഷെ ..പൊന്മള...ചുക്കില്ലാത്ത കഷായം ഉണ്ടാവുമോ???ഹ..ഹ..ഹ..

    ReplyDelete
  14. ബ്ലോഗ്ഗേഴ്സ് മീറ്റുകളുടെ കാലം കഴിഞ്ഞോ? ഇനി ബ്ലോഗ്ഗേഴ്സ് ടൂർ? നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ രഹസ്യ ടൂറൊക്കെ വച്ചാലോ? നമ്മളും കൂടിയൊക്കെ അറിയണ്ടേ? ഒന്നാമത് കാട്ടിൽ! വല്ല പുലിയും പിടിച്ചാൽ പുലിയെ വിളിച്ച് നിങ്ങളൊക്കെ നമ്മുടെ ആളുകളണെന്ന് പറയാനെങ്കിലും കഴിയണ്ടേ? എന്തായാലും നന്നായി. കുറച്ചുംകൂടി തെക്കോട്ട് ടൂറുവയ്ക്കുമ്പോൾ നമ്മളെകൂടി അറിയിക്കുക!

    ReplyDelete
  15. വന്യമായ ദൈനംദിന തിരക്കില്‍ എല്ലാം മറന്ന് ഒരു ദിവസത്തെ ഒന്നുമല്ലാതാക്കുക.

    വിധുവിനുംരു കുമാരനും പ്രീതച്ചേച്ചിയ്ക്കും കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കും. നന്ദി.

    ReplyDelete
  16. പൊന്മളയില്ലാത്ത മീറ്റുണ്ടാവില്ലേ എന്ന ഷെറീഫ്ക്കായുടെ സംശയം ന്യായം. ചുക്കില്ലാത്ത കഷായമോ എന്നത് സഹിക്കാം പക്ഷേ മണിച്ചിത്രത്താഴ് മോഡലിൽ പാഷാണത്തിൽ കൃമി എന്നൊന്നും പറഞ്ഞേക്കല്ലേ.ഹഹഹ

    ReplyDelete
  17. ഇതൊരു വല്ലാത്ത സാഹസം ആയിപ്പോയല്ലോ ഫോട്ടോസ് കണ്ടിട്ട്...സമ്മതിച്ചു നിങ്ങളെ...

    പോസ്റ്റ്‌ കലക്കി..പച്ച മാങ്ങാ വിശേഷങ്ങള്‍ ചിരിപ്പിച്ചു കേട്ടോ...

    എല്ലാവരെയും പരിചയപ്പെട്ടതില്‍ സന്തോഷം...
    അടുത്ത തൃപിനു വിളിക്കണം കേട്ടോ..എനിക്ക് ഒരു നാല് മണിക്കൂര്‍ യാത്ര മതി അങ്ങ് എത്താന്‍..(വിമാനത്തില്‍)......

    ReplyDelete
  18. എന്റമ്മോ സൊന്തായി വീമാനൊക്കെള്ള ആളുണ്ടായിട്ടാ നമ്മൾ ജീപ്പും പിടിച്ച് കാട്ടീ പോയത്?

    ReplyDelete
  19. ചിത്രങ്ങളും വിവരണവും വളരെ നന്നായി...ഈ പറഞ്ഞ സ്ഥലങ്ങള്‍ ഒരിക്കല്‍ കാണണം

    ആശംസകള്‍ !

    ReplyDelete
  20. മിസ് യു ഓള്‍... പ്രീതേച്ചീ അവസാനത്തെ ആ ഒറ്റ ഫോട്ടോ മതി യാത്ര എങ്ങനെ എന്നു കാണിക്കാന്‍.. നല്ലൊരു ദിവസത്തിന്റെ ഓര്‍മ്മ തന്ന എല്ലാര്‍ക്കും നന്ദി.

    ReplyDelete
  21. ഞാൻ മിണ്ടില്യ..ന്നോട് പറയാണ്ട് പോയില്യ..

    ReplyDelete
  22. നല്ല വിവരണവും ചിത്രങ്ങളും. അഭിനന്ദനങ്ങള്‍.

    ReplyDelete
  23. valare nannayitund ettanem ettathiyammem onnichulla oru photoyengilum kaanan pattiyathil peruth sandoshund. a vakel oru tanxum irikkate

    ReplyDelete

വായിച്ച് അഭിപ്രായം പറയാന്‍ മറക്കില്ലാലോ ,