മരങ്ങളും കാട്ടുവള്ളികളും തിങ്ങി നിറഞ്ഞ ഒരു കൊച്ചു വനത്തിന്റെ പ്രതീതി നല്‍കുന്ന പറമ്പ്. ഇതിന്റെ മൂന്നതിരിലുള്ള പറമ്പിലും വീടുകളുണ്ട്, ഒരു വശം റോഡും.പക്ഷെ എന്താണെന്നറിയില്ല ഒരു കുഞ്ഞു കുട്ടി പോലും ഇങ്ങോട്ട് കയറി വരാറില്ല. ആരെയും അങ്ങോട്ട് പോയി ദ്രോഹിച്ചിട്ടും ഇല്ല. സ്വൈര്യമായി പറമ്പ് മുഴുവന്‍ കറങ്ങി നടക്കാം .ആരും വന്നു തല്ലി കൊല്ലും എന്ന ഒരു ഭയവും ഇല്ലായിരുന്നു.....
എന്നാല്‍ ഇപ്പോള്‍ ചില ദിവസങ്ങളില്‍ കുറച്ചു ചെറുപ്പക്കാര്‍ ഇവിടെ കയറി ഇറങ്ങി തുടങ്ങിയിരുന്നു. വൈകുന്നേരം ആവുമ്പോള്‍ ഒരു കൂടിചേരല്.. മദ്യപാനം പുകവലി എല്ലാം കൂടി ആരുടെ ശല്യവും ഇല്ലാതെ ഒത്തുചേരാന്‍ അവര്‍ കണ്ടു പിടിച്ച സ്ഥലം ....
അവരുടെ ബഹളം തുടങ്ങിയാല്‍ പിന്നെ സന്ധ്യാസമയം പുറത്തിറങ്ങാതെ മാളത്തില്‍ തന്നെ ചുരുണ്ട് കൂടും.എന്തൊരു സന്തോഷമുള്ള ദിനങ്ങള്‍..... ....,,,, ആരെയും പേടിക്കാതെ കഴിയുകയായിരുന്നു ഞങ്ങള്‍ രണ്ടു പേര് മാത്രം ഉള്ള ഒരു ലോകം.... .ആരെയും ദ്രോഹിക്കാതെ കഴിഞ്ഞു കൂടിയിട്ടും എന്തിനായിരുന്നു കുട്ടികള്‍ അദേഹത്തോട് ഈ ക്രൂരത ചെയ്തത്.???
എത്രയോ സന്ധ്യകളിലും രാത്രിയും അവരുടെ കാലിനടുത്ത് കൂടി പോയിരുന്നു.അന്നൊന്നും അവരെ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും!!!
അന്ന് രാത്രി റോഡരികിലൂടെ നീങ്ങുമ്പോള്‍ അവിചാരിതമായി കടന്നു പോയ വാഹനത്തിന്റെ വെളിച്ചത്തില്‍ അവര്‍ തങ്ങളെ കാണുകയായിരുന്നു.... എടാ കല്ലെടുക്ക്...എറിഞ്ഞു കൊല്ലെട എന്ന അക്രോശത്തില്‍ രണ്ടു പേരും പിടഞ്ഞോടിയെങ്കിലും അദ്ദേഹത്തെ അവര്‍ എറിഞ്ഞു വീഴുതുക തന്നെ ചെയ്തു എന്ന് അവരുടെ ആരവത്തിലും ബഹളത്തിലും തന്നെ മനസിലായി....എന്നാലും അറിയാതെ മനസ്സില്‍ ഭാഗവാനെ കാത്തോളണെ എന്ന് ഓര്‍ത്തു പോയി..
പതുക്കെ ഒന്ന് തല വെളിയില്‍ നീട്ടിയപ്പോള്‍ തീയാളുന്നതാണ് കണ്ടത്. അവര്‍ അദ്ദേഹത്തെ കൊന്നു അവിടെ തന്നെ കുഴിവെട്ടി അതിലിട്ടു തീയിലിട്ടു കത്തിച്ചു കളഞ്ഞു എന്ന് തോന്നുന്നു . റോഡിലൂടെ പോകുന്ന ആരോക്കെയെ ശബ്ദമുയര്‍ത്തി പറയുന്നത് കേള്‍ക്കാം ... “എന്നാലും ഇത്രയും വേണ്ടായിരുന്നു. അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ മതിയായിരുന്നു. ആരെയും ഒന്നും ഇത് വരെ ചെയ്തിട്ടില്ലാല്ലോ?..”
അപ്പോളും യുവാക്കളില്‍ ഒരാള്‍ സ്വയം ന്യായീകരിക്കയായിരുന്നു.....”കടിച്ചിട്ടു പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ? കാണുമ്പോള്‍ തന്നെ തല്ലി കൊല്ലുക എന്നല്ലാതെ” ......
ഒന്നിനും വയ്യാതെ തളര്‍ന്നു കിടന്നു പോയി.....
എത്രനാളായി ഈ കിടപ്പ് .... ഇനിയും വയ്യ തനിച്ചുള്ള ഈ ജീവിതം .
കുട്ടികളെ പേടിച്ച് എത്ര നാളാണ് ഇങ്ങിനെ പുറത്തിറങ്ങാതിരിക്കുക. വിശപ്പു മറന്ന അവസ്ഥയാണ്. തനിച്ചു എന്തിനീ ജീവിതം.ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയ ശേഷം ഒരൊറ്റ ദിവസം പോലും അകന്നു കഴിയേണ്ടി വന്നിട്ടില്ല. മക്കളൊക്കെ പല വഴിക്കായി പിരിഞ്ഞു...
അടുത്ത പറമ്പില്‍ താമസിക്കുന്ന ടീച്ചര്‍ പറമ്പിന്റെ അതിരിലായി നാഗത്തറയില്‍ എന്നും സന്ധ്യക്ക് വിളക്ക് വെക്കും...അപ്പോള്‍ അവിടൊക്കെ ചുറ്റി തിരിയാറുണ്ട്, എങ്കിലും ഒരിക്കല്‍ പോലും ടീച്ചര്‍ കണ്ടതായി ഭാവിച്ചു പോലും ഇല്ല. എന്നാലും ഒരു പ്രാര്‍ത്ഥന കേള്‍ക്കാം “നാഗദൈവങ്ങളെ കാത്തോളണെ” ....
എത്ര ദിവസമായി അദേഹമില്ലാതെ .... രാത്രിയും പകലും കടന്നു പോയതറിയാതെ ..ഇനിയും വേണ്ട ഈ ജീവന്‍ അദ്ദേഹത്തെ തല്ലി കൊന്നവര്‍ തന്നെ തന്നെയും തല്ലി കൊന്നു ചുടട്ടെ....
നേരെ അവരുടെ മുന്നില്‍ തന്നെ ചെന്ന് കിടക്കാം. അദ്ദേഹം മരിച്ചു വീണ സ്ഥലത്ത് തന്നെ......ടീച്ചര്‍ ഉണ്ടെങ്കില്‍ ഇങ്ങിനെ ഒരു മരണം നടക്കില്ലായിരുന്നു.വീടും പൂട്ടി ടീച്ചര്‍ മകളുടെ വീട്ടില്‍ പോയിരിക്കയാണ്.
ഇന്ന് വരുമെന്ന് തോന്നുന്നു. അതിനു മുന്‍പ് തന്റെയും മരണം നടക്കണം.
സ്വയം തല തല്ലി ചാവാന്‍ പറ്റില്ലാല്ലോ? നേരെ അവരുടെ മുന്നിലേക്ക് തന്നെ
ഇഴഞ്ഞു നീങ്ങി .ഇല അനക്കം കെട്ടാതെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി..
"എടാ നോക്കെടാ ..ഇന്നാള് കൊന്നതിന്റെ ജോഡി ആണെന്നാ തോന്നുന്നത്... വിടരുത്."
"പകരം വീട്ടാനാണോടാ?" എല്ലാവരും കൂടി ആക്രോശങ്ങളും ബഹളങ്ങളുമായി അടുത്തെങ്കിലും ചിലര്‍ക്കൊരു വിഷമം.
"പകരം വീട്ടാനാണോടാ?" എല്ലാവരും കൂടി ആക്രോശങ്ങളും ബഹളങ്ങളുമായി അടുത്തെങ്കിലും ചിലര്‍ക്കൊരു വിഷമം.
"എടാ അടുത്തടുത്ത ദിവസം തന്നെ വേണോടാ??? വിട്ടേക്കു...."
.
.
അത് പറയുന്നതിന് മുന്നേ തന്നെ ആരോ രണ്ടു പേര്‍ ഒന്നിച്ചു അടിക്കയായിരുന്നു.
തലയ്ക്കു തന്നെ രണ്ടടിയും ഒന്നിച്ചാണ് വീണത്........, .
കൂടുതല്‍ ചിന്തിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ ഓടി പോവുമോ എന്നവര്‍ കരുതിക്കാണും.
ചത്തെന്നു കരുതി അവര്‍ കുഴി വെട്ടാന്‍ തുടങ്ങുകയാണ്.
തലയ്ക്കു തന്നെ രണ്ടടിയും ഒന്നിച്ചാണ് വീണത്........, .
കൂടുതല്‍ ചിന്തിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ ഓടി പോവുമോ എന്നവര്‍ കരുതിക്കാണും.
ചത്തെന്നു കരുതി അവര്‍ കുഴി വെട്ടാന്‍ തുടങ്ങുകയാണ്.
അപ്പോളാണ് ഗേറ്റില്‍ ഓട്ടോ .. ടീച്ചര്‍ ആണെന്ന് തോനന്നുന്നു.
“എന്താ കുട്ടികളെ ഒരു ബഹളം”?
ടീച്ചറും ഓട്ടോ ഡ്രൈവറും കൂടി ഓടി വരികയാണ്. തന്നെ കണ്ടതും ടീച്ചര്‍ നിലവിളിക്കയാണ് ...
“അയ്യോ എന്ത് പാപമാണ് നിങ്ങള്‍ ചെയ്തത്? ഇതിന്റെ ഫലം ഞാനാണല്ലോ ഭഗവാനെ അനുഭവിക്കേണ്ടത്?
എന്നും സന്ധ്യക്ക് തിരി വെക്കുമ്പോള്‍ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു.ഇവരെ . ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ല”.
എന്നും സന്ധ്യക്ക് തിരി വെക്കുമ്പോള്‍ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു.ഇവരെ . ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ല”.
“അയ്യോ ടീച്ചറെ ഇത് നല്ല വിഷമുള്ള ഇനമാണ് .. ഒന്നല്ല രണ്ടെണ്ണമുണ്ടായിരുന്നു. ഒന്നിനെ രണ്ടു ദിവസം മുന്നെ കൊന്നു.
ഒന്ന് തട്ടിയാല്‍ തന്നെ ആളു കാലിയാവുന്ന തരം വിഷമുള്ള സാധനമാണ്.
ഒന്ന് തട്ടിയാല്‍ തന്നെ ആളു കാലിയാവുന്ന തരം വിഷമുള്ള സാധനമാണ്.
അപ്പോള്‍ മറ്റാരോ ....." ടീച്ചര്‍ പെരളശ്ശേരി അമ്പലത്തില്‍ പോയി നന്നായി
പ്രാര്‍ത്ഥിച്ചു സര്‍പ്പബലിയും കഴിപ്പിച്ചു അവിടെ മുട്ടയും കൊടുത്താല്‍ മതി, എല്ലാ ദോഷവും തീരും.
ഞങ്ങളാണ് രാത്രികളില്‍ ഇവിടെ ഉണ്ടാവുക”
ഞങ്ങളാണ് രാത്രികളില്‍ ഇവിടെ ഉണ്ടാവുക”
ഇത് പറയുന്നതിനിടയില്‍ തന്നെ വടിയില്‍ തൂക്കി എടുത്തു കുഴിയില്‍ ഇടുകയായിരുന്നു....
ഒരിക്കലും ശപിക്കില്ല മക്കളെ... മരിച്ചെന്നു കരുതിയാണ്
ഒരിക്കലും ശപിക്കില്ല മക്കളെ... മരിച്ചെന്നു കരുതിയാണ്
അവര്‍ കുഴിയിലിട്ടു കരിയില മൂടി തീയിടാന്‍ന് പോകുന്നത്.
അപ്പോളും ടീച്ചറുടെ സങ്കടം നിറഞ്ഞ വാക്കുകള്‍ “എന്റെ നാഗ ദൈവങ്ങളെ കത്തോളണെ!!! എന്നും വിളക്ക് വെച്ച് തൊഴുന്ന നിങ്ങള്‍ തന്നെ തുണ.ഒന്നല്ല രണ്ടിനെയല്ലേ കൊന്നത്?”
“അയ്യോ ടീച്ചറെ അത് രണ്ടും വിഷം മുറ്റി നില്‍ക്കുന്ന ഇനമാണ്...
ആരെയെങ്കിലും കടിച്ചിട്ടു പിന്നെ പറഞ്ഞിട്ടെന്ത കാര്യം?”
“ഞാനിവിടെ വന്നിട്ട് ഇത്രയും വര്‍ഷമായി .. ഇത് വരെ ഇവിടുന്നു ആരേയും പാമ്പ് കടിച്ചതായി പറഞ്ഞു കേട്ടിട്ടില്ലാല്ലോ???”
“നാളെ തന്നെ പെരളശ്ശേരി അമ്പലത്തില്‍ പോയി പരിഹാര പൂജ ചെയ്യണം”
പിന്നീടൊന്നും കേട്ടില്ല........ അഗ്ന്നിയായി മരണം വന്നു മൂടുകയായിരുന്നു....
നേരുള്ളത് പിന്നെയൊരു നനവും..
ReplyDeleteആശംസകള്‍.
This comment has been removed by the author.
ReplyDeleteവ്യത്യസ്തമായ ആശയം. കാവുകള്‍ പരിസ്ഥിതിയുടെ ഭാഗമായിരുന്നു; അതിലെ ജീവികളും. ഇതെല്ലാം കൂടി ചേരുന്നതാണ് പ്രകൃതി. ആ സന്തുലിത ഇല്ലാതാകുമ്പോല്‍ പ്രകൃതി തിരിച്ചടിക്കും, അനപത്യത മുതലായ വഴിയിലൂടെ. അഭിനന്ദനങ്ങള്‍.
ReplyDeleteവരികള്‍ക്കിടയിലെ നൊമ്പരം മനസ്സിലാക്കുന്നു.
ReplyDeleteനൊമ്പരത്തിന്റെ ഇഴകള്‍ പാകിയ കഥ. അനുഭവിക്കുന്നത് പോലെ ഫീല്‍ ചെയ്തു. കണ്ടതും കേട്ടതും അനുസരിച്ചുള്ള ഭയം മനസ്സില്‍ ഉള്ളത് കൊണ്ടാവാം അങ്ങിനെ ഒന്ന് സംഭവിക്കാന്‍ സാധ്യത. വളരെ ഭംഗിയായി അവതരിപ്പിച്ചു.
ReplyDeleteവേദനിക്കുന്നവരെ കാണാനുള്ള മനസിനു നന്ദി...
ReplyDeleteതീര്‍ത്തും പുതിയ ആശയം.. നല്ല രചന.
ReplyDeleteനന്നായിട്ടുണ്ടല്ലോ എന്റെ ടീച്ചറെ ....
ReplyDeleteകടിക്കുന്ന 'പാമ്പുകളെ' തൊടാൻ കൂടി ആർക്കും ധൈര്യമില്ല..
ReplyDeleteഎന്നിട്ടും കടിക്കാത്ത പാമ്പിനു പിന്നാലെ..
നല്ല ആശയം. നല്ല അവതരണം.
ആശയത്തിലും അവതരണത്തിലും പുതുമയുണ്ട്.പിന്നെ ഇതുമായി ബന്ധപ്പെട്ട ധാരാളം അനുഭവങ്ങളുണ്ട് (ടീച്ചര്‍ ചിന്തിക്കുന്നതിനും വിരുദ്ധമായവ !).ഒരെണ്ണം എന്റെ മുമ്പത്തെ ഒരു പോസ്റ്റിലുണ്ട്.ഏറ്റവും പുതിയ ഒരെണ്ണം പോസ്റ്റു ചെയ്യാതെ വിട്ടു,കാരണം സാഹചര്യമാണല്ലോ നമ്മെ കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത്.പുതു വര്‍ഷാശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteഎത്ര ഒതുക്കത്തോടെയാണ് താങ്കള് കഥ പറയുന്നത്!!. ഒട്ടും വളച്ചുകെട്ടില്ലാതെ നേര്രേഖയില് സഞ്ചരിക്കുന്ന കഥ നല്ല വായനാനുഭവം തരുന്നു.കഥാപാത്രങ്ങള് നേരെ മനസിലേക്ക് പ്രവേശിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDeletehmm....ee kadha vayichappol vaikom muhammed basheerinte bhoomiyude avakashikal orma vannu.....nalla simple bhashayil nannayi ezhuthi...
ReplyDeleteashyangal iniyum unaratte..wish u the best
ithu oru kadhaayi mathram thonnunnilla,
ReplyDeletesathya maya avishkarangal eniyum
undakatte....
വന്യ ജീവി സംരക്ഷണം ഒരു വികാരമായോ,സംസ്കാരമായോ മാറേണ്ട കാലം വല്ലാതെ അതികരമിച്ചു കഴിഞ്ഞു. പക്ഷേ കിരാതത്വത്തിനുമപ്പുറത്തുള്ള ഏതോ അധമ വികാരങ്ങളിൽ പെട്ട് കിടപ്പാണിന്നും ഒരു വിധപ്പെട്ടവരെല്ലാം.ഇത്തരം പ്രസക്തമായ സന്ദേശങ്ങൾ ഇനിയും ഉയരേണ്ടതുണ്ട്.
ReplyDelete(ഭഗവേനേ എന്നത് ഭഗവാനേ എന്ന് തിരുത്തുക.പിന്നെ മിനിയാന്ന് കൊന്നു,എന്നും,എത്ര നാളായി ഒറ്റക്ക് കഴിയുന്നു എന്നതും പൊരുത്തപ്പെടുന്നില്ല.അതും ശരിയാക്കണം. നല്ലൊരു സന്ദേശം പങ്കു വച്ചതിന്,ഈ പ്രകൃത്യുപാസകന്റെ ആശംസകൾ.
നമുക്ക് ആരേം സഹിയ്ക്കാൻ വയ്യ, പറവയും പാമ്പും പുലിയും പായലും .......നമുക്ക് നമ്മൾ മാത്രം മതി.
ReplyDeleteഎല്ലാരേം കൊന്നിട്ട് നമ്മൾ എന്തു ചെയ്യാൻ പോകുന്നു?
കഥ നന്നായി കേട്ടൊ.
നന്നായിരിക്കുന്നു പ്രീതേച്ചീ ..
ReplyDeleteതീർത്തും ഒറ്റക്കാവുമ്പോഴെങ്കിലും ചുറ്റുമുള്ള ജീവജാലങ്ങൾ നമുക്ക് കൂടപ്പിറപ്പാവുന്നുണ്ട്. അത്രയേറെ ഉള്ളിൽത്തട്ടി അവയെ സ്നേഹിക്കാനും കഴിയുന്നുണ്ട്.. ഒരു വിശ്വാസത്തിന്റെയും പിന്തുണയില്ലാതെ തന്നെ. എല്ലാവരും ഭൂമിയുടെ അവകാശികൾ .ആശംസകൾ പ്രീതേച്ചീ..
ReplyDeleteപാംബുകൾക്ക് മാളമുണ്ട് ...എന്ന പാട്ട്..വെരുതെയാലെ...കോള്ളാം നല്ല കധ..മനുഷ്യർ ആണു ഇപ്പോൾ ആ സ്താനത്ത് എങ്ങിലോ..സമരവും ഒക്കെയായി..
ReplyDeleteപാംബുകൾക്ക് മാളമുണ്ട് ...എന്ന പാട്ട്..വെരുതെയാലെ...കോള്ളാം നല്ല കധ..മനുഷ്യർ ആണു ഇപ്പോൾ ആ സ്താനത്ത് എങ്ങിലോ..സമരവും ഒക്കെയായി..
ReplyDeleteനന്നായിട്ടുണ്ട് ഈ എഴുത്ത്...
ReplyDeleteസ്നേഹാശംസകള്‍..
എഴുത്ത് ഇഷ്ടമായി. ഈ ആശയങ്ങളില്‍ എണ്‍പത് കാലഘട്ടങ്ങളില്‍ നിറയെ രചനകള്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു.
ReplyDeleteഉം :)
ReplyDeleteദിനം ദിനം നടക്കുന്ന കാര്യങ്ങളിലൊന്ന് വളരെ നന്നായി അവതരിപ്പിച്ചി രിക്കുന്നു.
ReplyDeleteവായനയില്‍ ചെറിയൊരു നോവ് ഉണ്ടെങ്കിലും..
ഇഷ്ടായി !
വെത്യസ്തമായൊരു കഥ,വെത്യസ്തമായ അവതരണം..
ReplyDeleteദുഷ്ടന്മാരുടെ ശ്രദ്ധക്കുക..പാമ്പിനെ തല്ലിക്കൊന്നിട്ട് ആറുമാസം ഉണ്ടേം വെള്ളോം കുടിച്ച ആള്‍ക്കാര്‍ നാട്ടിലുണ്ട്,അവരോട് ഒന്നു കാര്യങ്ങള്‍ തിരക്കി നോക്കുന്നത് നാന്നായിരിക്കും.:))
കഥ നന്നായി അവതരിപ്പിച്ചു പ്രീതേച്ചി
ReplyDeleteഅറിഞ്ഞുകൊണ്ട് തെറ്റുകള്‍ ചെയ്യുന്നവര്‍ അതികമുള്ള ഈ ലോകത്തില്‍ മറ്റാരോ ചേയ്ത തെറ്റിനു പരിഹാരക്രിയ ചെയ്യുന്ന നല്ലമനസ്സ്
ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി മാസങ്ങള്‍കൊണ്ട് മടുത്ത് അകലാന്‍ തീരുമാനിക്കുന്ന കുടുംബ ബന്ധങ്ങള്‍ ഏറി വരുന്ന ഈ കാലത്ത് , പിന്നെ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയ ശേഷം ഒരൊറ്റ ദിവസം പോലും അകന്നു കഴിയേണ്ടി വന്നിട്ടില്ല.എന്ന വരികള്‍ ഏറെ പ്രശസ്തമാകുന്നു
മൊത്തം നല്ല ഒര് പോസ്റ്റ് പ്രീതേച്ചി
നല്ല കഥ, നല്ല അവതരണം. പിന്നെ എന്തേലും കുറ്റം പറയാതെ പോവരുതല്ലോ ? ഒരുപാട് തവണ വായിച്ചാൽ മനസ്സിലാവും ചില കമന്റുകൾ ആൾക്കാർ പറയുന്ന ഭാഗത്തൊക്കെ ഒരു ചേർച്ചയില്ലാത്ത പോലെ. പിന്നെ രാവിലെ ആദ്യം തന്നെ നല്ലൊർ കഥ വായിച്ച് തുടങ്ങാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് മനസ്സിൽ. ആശംസകൾ.
ReplyDeleteഈ കഥ വായിച്ചു അഭിപ്രായങ്ങള്‍ പറയുകയും തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും ചെയ്ത കൂട്ടുകാര്‍ക്കെല്ലാം എന്റെ നന്ദി.....
ReplyDeleteനന്നായിട്ടുണ്ട്. ഇനിയും എഴുതുക.
Deleteപാമ്പുകൾക്ക് മാളമുണ്ട്, കഥയുമുണ്ടല്ലോ.. :) നന്നായിട്ടുണ്ട്. ഇനിയും എഴുതുക.
ReplyDeleteമാനവ ജാതിയുടെ ഇന്നത്തെ ഏക ചിന്ത നമുക്ക് ചുറ്റുമുള്ള ജീവ ജാലങ്ങളെ എങ്ങിനെ ഇല്ലാതാക്കും എന്നത് മാത്രമാണ് ...
ReplyDeleteഅത് തമാശക്കായും, ഭക്ഷണത്തിന്റെ പേരിലും , ഭീക്ഷണി എന്ന് വരുത്തിയും ....
നാടും കാടും കാവും പാമ്പും ഇനി നമുക്ക് ചരിത്ര പുസ്തകത്തില്‍ പഠിക്കാം ...
ആശംസകള്‍
എന്റെ പ്രീതക്കുട്ടീ..ഞാന്‍ ഇത് ഇപ്പോളെ വായിച്ചുള്ളൂ..ഇത് കഥയല്ല നടന്നതാണെന്ന് തോന്നുന്നു ശരിയല്ലേ.? എഴുത്ത് വളരെ നന്നായിരിക്കുന്നുട്ടോ..
ReplyDeleteപാമ്പുകൾക്ക് മാളമില്ലേ........???????
ReplyDeleteനല്ല എഴുത്ത്.. ഒരു സർപ്പ ദുഖം
ReplyDeleteനല്ല എയുത്ത് ആശംസകള്‍
ReplyDeleteനന്നായി എഴുതി, നൊമ്പരം മുഴുവനും വരികളിലൊതുക്കി!
ReplyDeleteമുറിവുകളുടെയും നഷ്ട്ടങ്ങളുടെയും വേദന എല്ലാ ജീവികള്‍ക്കും ഒരുപോലെ തന്നെയാണ്... മനുഷ്യനെ പോലെ തന്നെ... ഭാവുകങ്ങള്‍ നേരുന്നു...
ReplyDeleteaashamsakal........ blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI....... vayikkane......
DeleteGood one chechi..
Deleteകൂയ്യ്യ്യ്യ്യ്യ്
ReplyDeleteകൂത്തുപറമ്പിലെ വിശേഷം പറയോാാാാാാ! ഹ്ഹ്ഹ്
സര്‍പ്പസങ്കടം... നന്നായി എഴുതി
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteഎന്‍റെ മനസ്സില്‍ തട്ടിയ ലേഖനം. വളരെ നല്ല രീതിയില്‍ ചേച്ചി എഴുതിയിരിക്കുന്നു. ആശംസകള്‍...
ReplyDeleteപാമ്പുകളെ കുറിച്ച് മനുഷ്യന്മാര്‍ക്ക് വളരെയധികം തെറ്റിദ്ധാരണകള്‍ ഉണ്ട്. പാമ്പിനേക്കാള്‍ കൂടുതല്‍ വിഷമുള്ള മനുഷ്യരെ ഇവര്‍ പാല് കൊടുത്ത് വളര്‍ത്തും. അറിയാതെ എവിടെയെങ്കിലും ഏതെങ്കിലും പാമ്പ് ആരെങ്കിലും കടിച്ചെന്നു കരുതി പാമ്പിനെ കാണുന്നയിടത്തു വച്ച് തല്ലിക്കൊല്ലാന്‍ മനുഷ്യനെന്തോ ഒരു തിടുക്കം ഉള്ളത് പോലെ.
കാവുകള്‍ ഇല്ലാത്ത ദേശം വളരെ കുറവായിരുന്നു. ഒരു കാവിനുള്ളില്‍ എല്ലാ വിധ ഔഷധ ചെടികളും ഉണ്ടാകും എന്നത് ശ്രദ്ധേയമാണ്. ഓരോ ജീവിയുടെയും ആവാസവ്യവസ്ഥ തകരുമ്പോള്‍ മാത്രമാണ് അത് മറ്റുള്ളവരുടെ വാസ സ്ഥലത്തേക്ക് വരുന്നത്. കാവുകള്‍ ഒരു സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്, ദൈവം കൊടുക്കുന്ന ജീവനെ നമ്മള്‍ മാനിക്കാന്‍ തയാറാകണം.
കാവുകള്‍ ഇല്ലാതാകുമ്പോള്‍ നശിക്കുന്നത് ജീവനെ മാനിക്കാനുള്ള മനുഷ്യന്‍റെ നല്ല മനസ്സ് കൂടിയാണ്.
പാമ്പുകളെ കുറിച്ച് ഞാന്‍ എഴുതിയ ഒരു അനുഭവ കഥ താഴെ കൊടുക്കുന്നു. ചേച്ചി സമയം കിട്ടുമ്പോള്‍ വായിക്കുമെന്ന് കരുതുന്നു.
"സ്വപ്നങ്ങളില്‍ ഇഴയുന്ന പാമ്പുകള്‍ "
http://praveen-sekhar.blogspot.com/2012/04/blog-post_11.html
വ്യത്യസ്തമായ കഥ നന്നായിട്ടുണ്ട് ....!
ReplyDeleteഎഴുത്ത് ഇഷ്ടായി ..!!
Vayuvile visham avahikkunnavar...!
ReplyDeleteManoharam, Ashamsakal...!!!
അവതരണ രീതി കൊണ്ടും ആശയത്തിന്റെ
ReplyDeleteപ്രത്യേകത കൊണ്ടും ഈ കഥ മനസ്സില്‍
ഒരു നൊമ്പരം ആയി വായനയില് വേറിട്ട്
നില്‌ക്കുന്നു..
സര്‍പ്പബലീ..
ReplyDeleteപുതുമയുള്ളൊരു വിഷയം..
പുതുമയാര്‍ന്ന അവതരണം..
സുഖമുള്ളൊരു വായനയും തന്നൂ